പെട്ടെന്ന് മുഖം ഒക്കെ കഴുകി റെഡി ആയി ജെറി താഴേക്ക് ഇറങ്ങി . ആരാണ് വന്നത് ന്ന് അവനു ആലോചിച്ചിട്ട് ഒരു ഐഡിയ യും ഇല്ലായിരുന്നു .
ജെറി താഴേക്ക് ഇറങ്ങി വരുമ്പോൾ കണ്ടു താഴെ സോഫയിൽ ഒരു സുന്ദരിയായ പെണ്കുട്ടി ഇരിക്കുന്നു . വലിയ വണ്ണം ഒന്നും ഇല്ലാതെ മനോഹരമായ കണ്ണുകളും ശരീര വടിവുകളും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി വെള്ള ചുരിദാറിൽ അവളുടെ സൗന്ദര്യം തെറിച്ചു നിൽക്കുന്നു . ജെറി താഴെ ഇറങ്ങി മൻസിലായില്ല എന്ന മട്ടിൽ അവളെ നോക്കി . അവളുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടെന്ന് അവനു തോന്നി, എങ്കിലും അവനെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു .
“ആരാണ് മനസിലായില്ല??”
ജെറി ചോദിച്ചു
“ജെറി ചേട്ടൻ അല്ലെ??”
“അതേ…”
“ചേട്ടാ… എനിക്ക് ചേട്ടനോട് കുറച്ചു പേഴ്‌സണലായി സംസാരിക്കാനുണ്ടായിരുന്നു ഞാൻ ഫോണിൽ കുറെ വട്ടം വിച്ചിരുന്നു കണക്റ്റ് ആയില്ല.”
“എന്താണ്??”.
ജെറി സംശയത്തോടെ അവളെ നോക്കി . അവൾ എന്തോ ഒളിക്കുന്ന പോലെ തോന്നി
“നമുക്ക്… ഇവിടുന്ന് എങ്ങോട്ടെങ്കിലും മാറി സംസാരിച്ചാലോ??”
അവൾ പതിയെ അടുക്കളയിൽ ചായ എടുക്കുന്ന അമ്മയെ നോക്കി പറഞ്ഞു
“Ok ok.. എന്നാൽ നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയി സംസാരിക്കാം?? Ok ആണോ?”
“Ok ”
“അമ്മേ… ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ”
“എവിടെ പോണ്?? ജെറി നീ ഇങ് വന്നേ”
അമ്മ അടുക്കളയിൽ നിന്ന് അവനെ വിളിച്ചു. അവൻ അടുക്കളയിലേക്ക് ചെന്നു
“എന്താമ്മേ?”
“നീ എവിടെ പോണ്?? ആരാ അവൾ?”
“അത്.. അറിയില്ല അമ്മേ അവൾക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു അപ്പോ വല്ല കോഫി ഷോപ്പിലും പോയി സംസാരിക്കാം ന്ന് ഓർത്തു.”
“അതെന്ത് നിനക്ക് ഇവിടെ ഇരുന്ന് സംസാരിച്ച??”