” ആ ഞാൻ വിളിക്കാൻ പോവാണേ…”
“കോപ്പ് ഒന്ന് വിളിക്കുമോ??”
“ആ വിളിക്കാം….. റെഡി …. ”
“കോപ്പ് ഒന്ന് വിളിക്കടെ”
“അക്ഷരാ………..”
അവൻ ഉച്ചത്തിൽ വിളിച്ചു.
അവൻ വിളിച്ച പുറകെ ലേക്ക് നു അപ്പുറം നിന്ന് തിരികെ അതേ വിളി ഇങ്ങോട്ട് വന്നു
“ങേ…. അത് കൊള്ളാല്ലോ”
അവൻ അത്ഭുതത്തോടെ കണ്ണു തുറന്നു .. അവൾ അവന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു
” ഇതാണ് എക്കോ പോയിന്റ് മനസിലായ”
“സംഭവം പൊളി”
അവൻ പിന്നേം പിന്നേം അവളുടെ പേരും ഓരോന്നോകെ വിളിച്ചു കുവൻ തുടങ്ങി
” ടാ ടാ മതി മതി.. ”
അവൾ അവനെ വലിച്ചു മുകളിലേക്ക് കയറി
“സംഭവം കൊള്ളാം കേട്ടോ , ഇനി ഇതുപോലെ എന്താ ഇവിടെ സർപ്രൈസ് ഉള്ളത്”
“ഇനീം ഉണ്ട് ഒരു ദിവസം കൊണ്ടെന്നും കണ്ടു തീരില്ല ഇവിടുത്തെ കാഴ്ച്ച
നമുക്ക് ഇനീം വരാല്ലോ.. ”
” ആ അത് വരണം ”
“എന്ന നീ ഇവിടെ നിക്ക് ഞാൻ പോയ് കാർ എടുത്തോണ്ട് വരാം ”
“അവൾ അവനെ പിന്നേം അവിടെ നിർത്തി കാർ എടുക്കാൻ പോയി”
കിരൺ പിന്നേം കടയിൽ ഒക്കെ ഓരോന്ന് നോക്കി നിൽക്കാൻ തുടങ്ങി .
സമയം കടന്ന് പോയി.. അവളെ കാണുന്നില്ല
കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് കിരൺ അവളുടെ ഫോണിൽ വിളിച്ചു നോക്കി ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുക്കുന്നില്ല .
കിരൺ കാർ പാർക്ക് ചെയ്‌ത അടുത്തേക്ക് നടന്നു പക്‌ഷേ അവിടെയും അവളെ അവൻ കണ്ടില്ല, അവളുടെ കാർ അല്ലാതെ അവളെ ആ പരിസരത്ത് ഒന്നും അവൾ ഇല്ല.