“അപ്പോ അവൾ??”
“അത് ഓർത്തു വിഷമിക്കണ്ട അവളെ അവിടെ എത്തിക്കും ”
“ആര്??”
“ചോദ്യം വേണ്ട പറഞ്ഞത് ചെയ്യുക ഇല്ലേൽ അറിയാല്ലോ ല്ലേ??”
“ഹും…. ഓകെ”
ഹരി അമർഷത്തോടെ സ്റ്റിയറിങ്ങിൽ കൈ കൊണ്ട് അടിചിട്ട് മൊബൈൽ എടുത്ത് അവൾ അയച്ച മാപ്പ് ഓണാക്കി വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..
………………………………………………………………..
“എടി ഈ എക്കോ പോയിന്റ് എന്നു പറയുമ്പോൾ എക്കോ അടിക്കുന്ന സ്‌ഥലം ആണോ ?”
“നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടെ ചെന്നിട്ട് കാണിച്ചു തരാം ന്ന്”
അവരുടെ വണ്ടി എക്കോ പോയിന്റിലേക്ക് അടുത്തുകൊണ്ടിരുന്നു….
“ജെറി യോട് നീ പറഞ്ഞില്ലേ നമ്മൾ പോകുന്ന കാര്യം??” അവൾ ചോദിച്ചു
“പറഞ്ഞിരുന്നു”
“ന്നിട്ട് അവൻ എന്ത് പറഞ്ഞു ”
“എന്ത് പറയാൻ പോയ് അടിച്ചു പൊളിച്ചു വരാൻ പറഞ്ഞു ”
“ആം അവൻ ഒരു പാവമാണ്”
“അതേ.. ആരുമായി ഒരു കൂട്ടും ഇല്ലാതിരുന്ന എന്നെ പിടച്ചു വലിച്ചു കൂടെ കൂടിയവന. അവൻ ഇല്ലായിരുന്നെ ഞാൻ പഴേ പോലെ ആരോടും മിണ്ടാട്ടമില്ലാതെ ഇരുന്നേനെ”
“അവന്റെ കാര്യം ആലോചിക്കുമ്പോ അന്ന് ക്ലാസിൽ വച്ച് നിങ്ങൾ വിളമ്പുന്ന കാര്യം പറഞ്ഞപ്പോ അവൻ എന്നോട് ചൂടായത ഓർമ വരുന്നേ”
“ഹ ഹ അന്ന് നിനക്ക് അത് വേണമായിരുന്നു അഹങ്കാരി”
“ഹും… ഞാൻ അന്ന് നിന്നെ കളിയാക്കി പറഞ്ഞത് ഒന്നും അല്ല ”
“ഒ പിന്നെ പിന്നെ നീ ഇനി ഇങ്ങനെ പറഞ്ഞോ”
“എടാ സത്യമാണ്”
“ശെരി”
“നിനക്ക് എന്നെ വിശ്വാസം ഇല്ല ല്ലേ”
“യ്യോ ഞാൻ വിശ്വസിച്ചു ന്റെ പൊന്നോ….”
“ഹും.. ദേ ഇതാണ് ഇക്കോ പോയിന്റ് നീ ഇവിടെ ഇറങ്ങിക്കോ ഞാൻ കാർ കൊണ്ട് പാർക്ക് ചെയ്തിട്ട് വരാം ”
അവൾ അവനെ എക്കോ പോയിന്റ് നു മുന്നിൽ ഇറക്കി കാർ പാർക്ക് ചെയ്യാൻ പോയി .