ഉണ്ടകണ്ണി 12
Undakanni Part 12 | Author : Kiran Kumar | Previous Part
“ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത
കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”
” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”
“ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”
“ആര്… ”
കിരൺ ആകാംഷയോടെ അമ്മയെ നോക്കി
” നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ ”
കിരൺ ഞെട്ടി
“അമ്മേ…….”
“അതേ ടാ… അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ”
“അയാൾ ??? അയാൾ എന്തിന്… അച്ചനെ.. ”
” ആർത്തി… ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , … ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം ”
അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു
” നീ…. നീ എന്റെ മകൻ അല്ല…. ”
” അമ്മേ…….. ”
അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട് നിലത്ത് വീണുടഞ്ഞു
“എന്താ. .. എന്താമ്മ പറഞ്ഞേ..???”
കിരൺ വിശ്വാസം വരാതെ അമ്മയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു
“സത്യമാണ് നീ എന്റെ മോൻ അല്ല ”
അമ്മ ഒരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു ,
കിരൺ ന്റെ കണ്ണു നിറഞ്ഞു പോയി അവന്റെ കൈ അമ്മയുടെ കയ്യിൽ നിന്നും വിട്ടു
“കണ്ട നീ കരയുന്നു ഇതാ ഞാൻ പറഞ്ഞേ ആദ്യമേ, ഞാൻ പറയുന്നത് ഒക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടേൽ മാത്രം ഞാൻ എല്ലാം പറയാം ന്ന് . “