ആർമാൻ :- ഞാൻ ഇപ്പോൾ എത്തിയെ ഉള്ളു അബ്ബാ, ഇതു…. ഇതെന്റെ ഫ്രണ്ട് ആണ്. സ്കൂളിലെ എന്റെ ജൂനിയർ, പേര് ഷഹനാസ്. അവളെ ബർത്ത് ഡേയ് ആണിന്ന് അതുകൊണ്ട് ഒരു ഗിഫ്റ്റ് കൊടുക്കാനും ലഞ്ചിനും വേണ്ടി ഉമ്മി വിളിച്ചിട്ട് കൊണ്ടുവന്നത് ആണ്.
(ആർമാൻ അതു പറഞ്ഞപ്പോൾ സേട്ട് ഷഹനാസിനെ നോക്കി, അവൾ അല്പം ബഹുമാനത്തോടെ ഒന്ന് ചിരിച്ചു.)
സേട്ട് :- ഓഹോ അതേതായാലും നന്നായി, ആട്ടെ മോൾക്ക് എത്ര വയസ്സ് ആയി ഇന്ന്?!
ഷഹനാസ് :- 18, അബ്ബാ….
(അതുകേട്ടു അർമാനും സേട്ടും ഒന്ന് അത്ഭുദപ്പെട്ടു, )
സേട്ട് :- ഓഹോ ആപ്പോ ഇവൾ ആണ് ഉമ്മി പറഞ്ഞ ആൾ അല്ലേ, ആർമാൻ?!
ആർമാൻ :- (അല്പം ചമ്മിയിട്ട് ) അതേ അബ്ബാ….
സേട്ട് :- (സേട്ട് സീറ്റിൽ നിന്നും എണീറ്റു ഷഹനാസിന്റെ അടുത്ത് വന്നിട്ട് അവളുടെ തോളിൽ കൈ വെച്ച് പറഞ്ഞു ) കൊള്ളാം നല്ല സെലെക്ഷൻ, മോളെ എനിക്ക് ഇഷ്ടം ആയി…. ഏതായാലും വന്ന ദിവസം കൊള്ളാം. മോൾ നല്ല ഐശ്വര്യം ഉള്ള കൂട്ടത്തിൽ ആണ്, ഒരാഴ്ച ആയി ഡൌൺ ആയി കിടന്ന സ്വർണ്ണ വിപണി ഇന്നു വൻ ലാഭത്തിൽ ആണ്….അതുകൊണ്ട് തന്നെ ഈ വീട്ടിൽ ഒരു ഐശ്വര്യം ആയി നീ ഇവന്റെ ഭാര്യ ആയി വന്നോളൂ.
(അതുകേട്ടു ആർമാൻ വല്ലാതെ ഹാപ്പി ആയി, ഷഹനാസും ചിരിച്ചു സന്തോഷം പ്രകടിപ്പിച്ചു. പക്ഷെ അവളുടെ സന്തോഷം അർമാന്റെ ഭാര്യ ആവാം എന്നതിൽ ആയിരുന്നില്ല, മറിച്ചു സലീം സേട്ട് എന്ന കോടീശ്വരന്റെ മരുമകൾ ആവാൻ പറ്റും എന്ന സന്തോഷം ആയിരുന്നു.)
അങ്ങനെ സേട്ട് തന്റെ പെട്ടി തുറന്നു, അതിൽ നിന്നും ചെക് ബുക്ക് എടുത്തു അതിൽ 5000/- എന്ന് എഴുതി സൈൻ ചെയ്തു ഷഹനാസിന് നൽകി. എന്നിട്ട് പറഞ്ഞു “മോൾക്ക് ഇഷ്ടമുള്ള ഗിഫ്റ്റ് വാങ്ങിക്കോ, ഇതു അബ്ബാ യുടെ പിറന്നാൾ സമ്മാനം ആണ്”. ഷഹനാസ് ആയിരം പൂർണ്ണ ചന്ദ്രൻമാരെ ഒരുമിച്ചു കണ്ടപോലെ ആയി, അവളുടെ മനസ്സിൽ ലഡ്ഡു പൊട്ടി, അവൾ മനസിലാക്കി ഇതു നല്ല നനഞ്ഞ മണ്ണ് ആണെന്നും കുഴിച്ചാൽ നല്ല നിധി കിട്ടും എന്നും. അങ്ങനെ അവർ അന്ന് ഉച്ചക്ക് സൈറ ബാനു ഉണ്ടാക്കിയ നല്ല അടിപൊളി മട്ടൻ ബിരിയാണി ഒക്കെ അടിച്ചു, ഭയങ്കരം ഹാപ്പി ആയി.
സേട്ട് ഷഹനാസിനോട് പെണ്ണ് ചോദിക്കാൻ വീട്ടിലേക്കു വരാമെന്നു പറഞ്ഞു. അപ്പോൾ ഷഹനാസ് പറഞ്ഞു “കല്യാണം, ഞാൻ ഇപ്പോൾ പ്ലസ് ടു അല്ലേ? ഒരു രണ്ടു വർഷം കഴിഞ്ഞിട്ട് പോരെ?!” അപ്പോൾ ആർമാൻ അവളുടെ കാലിൽ ചവിട്ടി കൊണ്ട് കണ്ണിറുക്കി അവന്റെ നിരാശ കാണിച്ചു.
ഉമ്മയും മോളും [മാജിക് മാലു]
Posted by