“ആഹാ…സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. മണി പത്തരയായി.കിടക്കാം. വണ്ടിയോടിച്ച ക്ഷീണം ശരിക്കുണ്ട്.”
ഇതു പറഞ്ഞ് മേനോൻ എഴുന്നേൽക്കാൻ തുടങ്ങി.
“അയ്യോ…ഒരു കാര്യം മറന്നു. നിങ്ങൾ ഇരിക്കണേ.. ഞാൻ ദേ വന്നു..”
അതും പറഞ്ഞ് ശാലു അകത്തേക്ക് കയറിപ്പോയി.
അൽപ്പം കഴിഞ്ഞപ്പോൾ ഒരു ട്രേയും കൈയിൽ പിടിച്ചുകൊണ്ട് അവൾ ഇറങ്ങിവന്നു .
“സർപ്രൈസ്… ഹഹഹ…!! തണുത്തുപോയി കേട്ടോ. എന്നാലും ടേസ്റ്റ് ഒട്ടും കുറയില്ല.”
ചെറിയ ഗ്ളാസ്സ് ബൗളുകളിൽ വിളമ്പിയ പായസം രണ്ടുപേർക്കും കൊടുത്തിട്ട് ഒന്ന് അവളുമെടുത്തു.
“പായസം ചൂടോടെയല്ലേ കഴിക്കേണ്ടത് ? ഇത് ഒരുപാട് തണുത്തുപോയല്ലോ…”
പായസം സ്പൂണിൽ കോരിയെടുക്കുമ്പോൾ മേനോൻ പറഞ്ഞു.
“അതു സാരമില്ല… കുടിച്ചു നോക്ക്. എങ്ങനെയുണ്ടെന്ന് …”
അവൾ മറുപടി പറഞ്ഞു.
“ആഹാ…. സൂപ്പർ..”
പായസം രുചിച്ചുനോക്കിയിട്ട് മേനോൻ അവളെ അഭിനന്ദിച്ചു.
“അതേ ചേച്ചീ…ക്ലാസ്സ് ആയിട്ടുണ്ട്..”
റഫീക്കും സമ്മതിച്ചു.