ഉമ്മയുടെ കാമുകൻ [ബോബി]

Posted by

ഉമ്മയുടെ കാമുകൻ

Ummayude Kaamukan | Author : Boby

വീടിന്റെ മുൻവശത്തുള്ള വാതിൽ തുറന്ന് അകത്തു  കയറുമ്പോൾ അടുക്കള ഭാഗത്തുനിന്നുള്ള ഒരു അടക്കം പറച്ചിലിന് ചെവി കൊടുത്ത് അവിടെയെത്തി.  വീടിന്റെ പിന്നാമ്പുറത്ത് ഉമ്മച്ചിയും ഉമ്മയുടെ അടുത്ത കൂട്ടുകാരിയായ രാജിയും പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു.ഞാൻ ക്ലാസ്സ്‌ കഴിഞ്ഞെത്തിയ വിവരമൊന്നും അവർക്ക് അറിയില്ലായിരുന്നു.

 

അവർ രണ്ട് പേരും എന്താണ്  പറയുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു.

 

രാജി: “സുബൈർ എന്തായാലും അവളെ മൊഴി ചൊല്ലിയിട്ടില്ലലോ. നീ സമാധാനപ്പെടൂ എല്ലാം ശരിയാവും ”

 

ഉമ്മ : “ഇക്കനെ ഞാൻ എത്ര നിർബന്ധിച്ചിട്ടാണ് ഒന്ന് പെണ്ണ് കെട്ടിയതെന്ന് അറിയുമോ? ”

 

രാജി: “ഇയ്യ് പോയി സുബൈറിന്റെ ഭാര്യയോട് ഒന്ന് സംസാരിച്ചു നോക്ക് ”

 

ഉമ്മ: “ഓള് എന്നോട് ഒരുപാട് തവണ സങ്കടം പറഞ്ഞതാ, ഇക്ക അവളെ ശരിക്ക്‌ പരിഗണിക്കുന്നില്ല എന്നൊക്കെ.

ഞാൻ എന്താ ഓളോട് പറയാ, എന്റെ മുൻ കാമുകനായിരുന്നു സുബൈറിക്കാ എന്ന് പറയണോ???

 

അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ഈ പറയുന്ന സുബൈറിക്ക ഉമ്മച്ചിയുടെ ഉപ്പയുടെ ഏട്ടന്റെ മോനാണ്. കാണാൻ നല്ല സൗമ്യനും സുമുഖനുമാണ് ഉമ്മയെ നല്ല കാര്യമാണ് മൂപ്പർക്ക്,  ഞാൻ കരുതിയത് ഒരു സഹോദരി സ്നേഹമാണെന്നാണ് പക്ഷേ ഇങ്ങനെയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.  അവരുടെ സംസാരത്തിന്റെ ബാക്കി കേൾക്കാൻ ഞാൻ ചെവി കൂർപ്പിച്ചു

 

 

ഉമ്മ തുടർന്നു

 

“ഓളുടെ വിഷമം എന്നോട് പറയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു പിരി മുറുക്കമാണ്. ഇക്കയും ഓളോട് ഒന്നും ഇതുവരെ തുറന്ന് പറഞ്ഞിട്ടുമില്ല. ഓൾക്ക് അറിയാം ഇക്ക ആരെയോ സ്നേഹിച്ചിരുന്നത്, അത്‌ ആരാണുന്നൊക്കെ എന്നോട് ചോദിക്കുമ്പോൾ എന്റെ ഹൃദയം പടപടാന്ന് ഇടിക്കും ”

Leave a Reply

Your email address will not be published. Required fields are marked *