ഇല്ല്യ ..വക്കേഷൻ …..
ആ …..
ഇന്നേ ഇഷ്ട്ടായോ …..
ന്ത് പറയണം എന്നറിയാതെ സന വിയർക്കാൻ തുടങ്ങി ….പതുക്കെ അവൾ തല അനക്കി
നിക്കിഷ്ട്ടയിട്ടോ ……
കഴിഞ്ഞീലെ ……അഷ്റഫും ഫൈസലിന്റെ ചെങ്ങായിമാരും അകത്തേക്ക് വന്നു …
രണ്ടുപേരും ചിരിച്ചു …..സന അടുക്കളയിലേക്കു കയറി …
അനക്ക് ഇഷ്ട്ടായോ …ആകാംഷയോടെ ഉമി സനയോടു ചോദിച്ചു ..
ഉം ….നാണത്തിൽ പൊതിഞ്ഞ സനയുടെ മറുപടി മൂളൽ …
അമ്മായി ഞങ്ങൾ ഇങ്ങ ..ഉമ്മ ഒറ്റക്കൊള്ളു ബാക്കി ഒക്കെ മാമനോട് ആലോചിച്ചു പറയി …
ഇന്നന്നെ പോണോ അനക്ക് …..നാളെ പൊവാടി …
ചെകന്മാര് രണ്ടും അവിടില്ല അമ്മായി …കൊച്ചിക്ക് പൊയ്കൂണ് ..
ഇന്ന ഇജ്ജ് പൊയ്ക്കോ …താത്താനോട് ഞാൻ ചോയിച്ചുന്നു പറ …
ഹമ് പറയാം ..
അസ്‌റാക്ക പോവല്ലേ ….
ന്ന ആയിക്കോട്ടെ ഫൈസലെ ..ഞങ്ങള് ഉമിടെ പെരേല്ക്കാ ….
ഹമ് …ഞങ്ങൾ ഇങ്ങ അസറോ …ഉമ്മ ന്ന ഞങ്ങള് …കുഞ്ഞിമ്മുനോട് യാത്ര പറഞ്ഞു ഫൈസലും ചങ്ങായിമാരും
അവിടെ നിന്നും ഇറങ്ങി …പോകാൻ നേരം സനയും ഫൈസലും കണ്ണോടു കണ്ണ് നോക്കി യാത്ര പറഞ്ഞു .
……………………………………………………………………………………….
മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങൾ നടത്താൻ അഷ്റഫും ഉമിയും കുഞ്ഞോളുടെ അടുത്തേക്ക് യാത്ര ആയി
കുഞ്ഞോളുടെ അടുക്കൽ വീട്ടിൽ നിക്കുമ്പോ ഉമിടെ ഹൃദയം പടപടാന്നു ഇടിക്കായിരുന്നു …കാര്യം അസ്റാക്കനോട് അങ്ങനെ പറഞ്ഞെങ്കിലും എങ്ങനെ ഉമ്മാനോട് അവതരിപ്പിക്കും
അടുക്കളയിൽ ഉമ്മയുടെ അടുത്ത് ആശയ കുഴപ്പം പിടിച്ച മനസുമായി ഉമി നിന്ന് വിയർത്തു ….