വെള്ളിയാഴ്ച ….
ഹമ് ഞാൻ നോക്കട്ടെ ….
ഇജ്ജ് ഫോൺ ഉമ്മാക്ക് കൊടുക്ക് …..
ഹമ് …ഉമ്മാ ….
ന്താണ്ടാ ….
ഉമി താത്ത വിളിക്കുണു …..
ഇങ്ങട്ട് കാട്ട് ……
ഉമിയെ …ന്തൊക്കെ അനക്ക് സുഖല്ലേ …..
സുഖാണ് ഉമ്മ ….ഇങ്ങക്കൊ ….
സുഖാണ് മോളെ ….
ഇമ്മ ഞമ്മടെ സനക്ക് ഒരാലോചന …
എവിടുന്നാ മോളെ …..
അഷ്റഫാക്കന്റെ മൂത്താപ്പാന്റെ മോനാ ഫൈസൽ …..
ഓനെന്താ ചെയ്യണ് …
ഒന് ബിസിനസ് ആണ് …യൂസ്ഡ് കാറിന്റെ ….നല്ല പരിപാടിയ ……ചെക്കൻ കൊഴപ്പോന്നുല്ല സനക്കു ചേരും
കാണാനും തരക്കേടില്ല ..നല്ല സ്വഭാവം ….കുടുംബക്കാരും ആണ് …
കെട്ടടത്തോളം കൊഴപ്പല്യ ….
ഓളെ കാണാൻ വെള്ളിയാഴ്ച വരണം ന്ന് പറയുന്നുണ്ടായിരുന്നു …
ന്ന ഞാൻ ഓളോട് അങ്ങട്ട് ചെല്ലാൻ പറയാം ….
ഇമ്രു ഇസഹേം …കൊച്ചിക്ക് പോവൂല്ലേ …..
കൊച്ചിക്കോ …..ന്തിന് …..
കളി കാണാൻ …..
പോവും …ഞാൻ വിട്ടിട്ടു വേണ്ടേ …അനക്ക് എന്തിന്റെ കേടാ ഉമിയെ …..
പൊയ്ക്കോട്ടേ ഉമ്മ …..