ഞാൻ പെട്ടെന്ന് ടാങ്കിനകത്തേക്ക് കയറിപ്പോയി…ഷഹാന തിരിച്ചു പോവാൻ തുന്നിഞ്ഞപ്പോൾ ഞാൻ അവളുടെ കൈക്ക് പിടിച്ചു…
അകത്തേക്ക് കയറ്…
അവളും ടാങ്കിന്റെ അകത്തേക്ക് കയറി….
രണ്ടുപേർക്ക് സുഖമായിട്ട് ആ ടാങ്കിൽ കിടക്കാമായിരുന്നു…
ഞാൻ :അല്ല എനിക്കൊരു കാര്യം മനസ്സിലാകുന്നില്ല ഇത്രയും വലിയ ടാങ്ക് എന്തിനാ വാങ്ങിയത്…. ആകെ താമസിക്കുന്നത് മൂന്നോ നാലോ പേരായിരിക്കും…
ഷഹാനത് കേട്ടിച്ചിരിച്ചു…
പിന്നെ നമുക്ക് ഇടെയിൽ നിശബ്ദത ആയിരുന്നു…
നീ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ഷാന ചോദിച്ചു…
ഞാൻ ഇല്ല എന്ന് കള്ളം പറഞ്ഞു…
അവൾ ഒരു ദീർഘനിശ്വാസം വിട്ടു…
ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന സമയം… ഞാനും എന്റെ കൂട്ടുകാരിയും ചായ കുടിക്കുന്ന ഒരു കടയുണ്ടായിരുന്നു… അവിടെ വെച്ച് ആശിക്ക്ന്ന ഒരു കുട്ടിയെ ഞാൻ പരിചയപ്പെട്ടു… അവിടെ ഞാൻ സുലൈമാനിയും കുടിച്ച് ഇരിക്കുമ്പോൾ അവനും കൂടെ ഉണ്ടാവും…കാലത്തിന്റെ പോക്കനനുസരിച്ച് നമ്മൾ എപ്പോഴും ഇഷ്ടപ്പെട്ട നമുക്ക് പോലും അറിയില്ലായിരുന്നു…
നമ്മൾ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ വരെ തീരുമാനിച്ചിരുന്നു… പക്ഷേ പടച്ചോനെ വേറെ ചില കാര്യങ്ങൾ തീരുമാനിച്ചിരുന്നു…
ഉമ്മയുടെയും ഉപ്പയുടെ യും മരണം എനിക്കൊരു ഷോക്കായിരുന്നു…അതിനെ പിന്നാലെ തന്നെ ഇത്തയുടെ നിക്കാഹ്…
ഒറ്റയ്ക്ക് നിർത്താൻ പേടി ആയതുകൊണ്ട് കൂടെ വിളിച്ചു….
അവരോട് അവസാനമായിട്ട് ഒന്നും സംസാരിക്കാൻ പോലും പറ്റിയില്ല….
കൂടുതൽ പഠിപ്പിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ല എന്ന് തോന്നിയതായിരിക്കണം പേരിനൊരു നികാഹ്…