കൺഗ്രാജുലേഷൻസ് 24.5/25
അത് കേട്ട് എല്ലാവരും ഞെട്ടി… പ്രത്യേകിച്ച് രാഹുൽ…
പേപ്പർ വാങ്ങിച്ച എവിടെയാണ് മാർക്ക് പോയതെന്ന് നോക്കുവാൻ തുടങ്ങി….
ഒരു സ്റ്റെപ്പ് എഴുതാത്തത് പുഷ്പരാജു അരമാർക്ക് കുറച്ചു…
അതിനിടയിൽ ടീച്ചർ എന്നോട് ചോദിച്ചു
താൻ മാത്‍സ് ഒളിംപിയാഡ് എഴുതിയിട്ടുണ്ടോ?
ഞാൻ :ആ എട്ടാം ക്ലാസ് മുതൽ എഴുതിയിട്ടുണ്ട് പ്ലസ് വന് ഞാൻ നാഷണൽ ലെവൽ വരെ എത്തിയിട്ടുണ്ട്…
എല്ലാം കേട്ടപ്പോൾ കുട്ടികളുടെ കിളി പോയ അവസ്ഥയായി…
സത്യം പറയടാ നീ കാതൽകൊണ്ടയിൻ ലെ ധനുഷ് അല്ലേ..
രാഹുൽ എന്നോട് ചോദിച്ചു
ഞാൻ ഒന്ന് ചിരിച്ച്
ഈ സംഭവത്തിനുശേഷം ക്ലാസിലെ കുട്ടികൾക്ക് എന്നെ കുറിച്ചുള്ള മനോഭാവം മാറി…
എന്റെ ഗ്രൂപ്പിൽ നിന്ന് മറ്റ് പെൺകുട്ടികൾ എന്നോട് സംസാരിക്കുവാൻ തുടങ്ങി…
പരീക്ഷയെ കുറിച്ചുള്ള ഡൗട്ടും ചോദിക്കാൻ തുടങ്ങി…
എന്നിട്ടും സഫ്ന മാത്രം മിണ്ടിയില്ല..
കുട്ടികൾക്കുള്ള എക്സാംസ്ട്രസ് മനസ്സിലാക്കിക്കൊണ്ട് പ്രിൻസിപ്പാൾ പരീക്ഷക്കു മുൻപേ തന്നെ ഒരു പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നു…
പൊതുവേ ഇതുപോലെ മീറ്റിങ്ങുകളിൽ അച്ഛനാണ്..ഇപ്രാവശ്യം അച്ഛൻ തന്നെ വന്നു…
ടീച്ചർ സംസാരിച്ചതിനു ശേഷം നമ്മൾ പുറത്തേക്ക് നടന്നു.
നിന്നെ ഇംഗ്ലീഷ് കുറച്ച് വീക് ആണല്ലേ..
അച്ഛൻ ചോദിച്ചു..
ഞാൻ :ആ ഇംഗ്ലീഷിൽ ടോപ്സ്കോറർ സഫ്നയാണ്…ബയോളജിയിലും..
മിസ്റ്റർ രാമകൃഷ്ണൻ…
വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി…
ഒരു തടിച്ച മനുഷ്യൻ നമ്മുടെ മുന്നിൽ നടന്നു വന്നു.. കണ്ടാൽ അറിയാം അത്യാവശ്യ പണമുള്ള വീട്ടിനാണെന്ന്…ഒരു 50 55 വയസ്സ് പ്രായം കാണ്ണും ..
ഞാൻ ഇബ്രാഹിം.. സഫനയുടെ വാപ്പയാണ്…
അച്ഛന്റെ അടുത്ത് നിന്ന് ചോദിച്ചു,’ വിശാലിന്റെ അച്ഛനാണല്ലേ’…
അങ്ങനെ അവർ തമ്മിൽ സംസാരിച്ചു തുടങ്ങിയിരുന്നു സഫ്നയുടെ അച്ഛനും ബിസിനസ് ആണ്.. ദുബായിൽ…ലീവിന് നാട്ടിലേക്ക് വന്നതാണ്…