ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ…
1..2..3… ടോട്ടൽ 8 ആൺകുട്ടികൾ…
പെൺകുട്ടികളുടെ എണ്ണം 20 30 കാണും..
ഞാൻ മെല്ലെ ആൺകുട്ടികളുടെ അടുക്കൽ പോയിരുന്നു..
അവരുടെ മുഖത്ത് നോക്കി ചിരിച്ചു
ചിലർ തിരിച്ചു ചിരിച്ചു..കുറച്ചു പേര് മൈൻഡ് ചെയ്തില്ല..
അടുത്തിരുന്ന ചെക്കൻ ചോദിച്ചു…
പേരെങ്ങനെയാ…
ഞാൻ : വിശാഖ്..
നാടോ..
പേരെന്റിന്റെ നാട് തൃശൂർ..
അപ്പൊ നിന്റെയോ…
ആ ചോദ്യത്തിന് കുറച്ചു പേര് ചിരിച്ചു..
അതല്ല, അച്ഛന് ചിലപ്പോഴൊക്കെ ട്രാൻസ്ഫർ കിട്ടും അപ്പൊ അതിനനുസരിച്ചു ഷിഫ്റ്റിങ്ങും ഉണ്ടാവും.. കഴിഞ്ഞ പ്രാവശ്യം ഡൽഹിയിൽ ആയിരുന്നു…
ഡൽഹി എന്ന് കേട്ടപ്പോ അവരുടെ കണ്ണ് വിടർന്നു…
അപ്പോൾ ഒരു പരദേശിയാണ് അടുത്ത്…
അത് കേട്ട് ഞാനും ചിരിച്ചു..
ഞാൻ : നിങ്ങളുടെ പേര്?
അവൻ : ബാലാജി, കാൾ മീ ബാലു..
അവനുമായിട്ട് സംസാരിച്ചപ്പോൾ മനസിലായി.. അവനായിരിക്കും ഇവിടുത്തെ ചങ്ക്..
പെട്ടെന്ന് ക്ലാസിൽ ടീച്ചർ വന്നു…
ഒരു 35 40 വയസ്സ് പ്രായം..
ഗുഡ് മോർണിംഗ് ക്ലാസ്സ്…എന്റെ പേര് പുഷ്പ.. പുഷ്പ രാജ്…
ഞാൻ നിങ്ങൾക്ക് കണക്ക് പഠിപ്പിക്കുന്ന ഫാക്കൽറ്റി ആണ്..
പേര് പറഞ്ഞപ്പോ തന്നെ കുറച്ചു അടക്കി പിടിച്ച ചിരികൾ കേട്ടു..
എനിക്കും പേര് കേട്ട് ചിരി വന്നു..
ഞാൻ :താഴത്തില്ലെടാ..
ഇത്രയുമായപ്പോൾ ബോയ്സിന്ടെയിൽ കൂട്ടച്ചിരി ഉയർന്നു….
സൈലന്റ്….
പുഷ്പയുടെ ശബ്‍ദം ഉയർന്നു…
അത് കേട്ടപ്പോൾ എല്ലാവരും ഒന്നടങ്ങി..
പെട്ടന്ന്
🎵കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി
മെയ്യിൽ കസ്തുരി ഗന്ധമോ…🎶
ടീച്ചറുടെ ഫോൺ റിങായതാന്ന്..
ഇപ്പൊ ക്ലാസ്സ് പിടിച്ചാ കിട്ടാത്ത അവസ്ഥയായി…
സകലരും ചിരി തുടങ്ങി…
ഗത്യന്തരമില്ലാതെ പുഷ്പയും ചിരിയിൽ പങ്കു ചേർന്നു..
ഓക്കേ, ലെറ്റസ് സ്റ്റാർട്ട്…. ഒരു പുതിയ സ്റ്റുഡന്റ് വന്നിട്ടുണ്ട് അവരെ നമുക്ക് പരിചയപ്പെടാം…