ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Posted by

ആവണി : അതൊക്കെ ഉണ്ട്. സത്യം പറ?

ഞാൻ : ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല. കോളേജിലെ ഏറ്റവും അടുത്ത കൂട്ടുകാരി അത്യാവശ്യം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യും. എന്താ കാര്യം

ആവണി : റിൻസിയുടെ മെസ്സേജ് കണ്ട് എനിക്കൊരു സംശയം

ഞാൻ : എന്ത് സംശയം

അവൾ എന്റെ ഫോൺ എടുത്ത് റിൻസിയുടെ മെസ്സേജ് കാണിച്ചു

റിൻസി : എവിടാടാ ഒരു വിവരവും ഇല്ലാലോ? ഉത്സവം കഴിഞ്ഞോ? നിന്റെ മറ്റവൾ ഫർസിയേ ഞാൻ കണ്ടിരുന്നു. കാര്യങ്ങളൊക്കെ വിശദമായി അറിഞ്ഞു. എന്നാ ഉദ്ഘാടനം?

ഞാൻ ഫോൺ എടുത്ത് ഫർസാനക്ക് ഡയൽ ചെയ്തു

ഫർസാന ഫോൺ എടുത്തു

ഞാൻ: ഡി നീ ബിസിയാണോ?

ഫർസാന: കുറച്ച്, ഉമ്മാക്ക് ചൂട് പിടിക്കായിരുന്നു

ഞാൻ : ഒരു കാര്യം  ആവണിക്ക് നിന്നോട് എന്തോ ചോദിക്കാൻ ഉണ്ട് എന്ന്

ആവണി ഫോൺ പിടിച്ചു വാങ്ങാൻ നോക്കി

ഫർസാന : എന്ത്

ഞാൻ : നമ്മൾ തമ്മിൽ പ്രേമം ആണോ എന്ന്.

ഫർസാന : ഹേ! എന്ന് പറഞ്ഞു ചിരിച്ചു

അവണി ആകെ ചമ്മി ഇരുന്നു

ഞാൻ : ഇന്ന് റിൻസിയുടെ മെസ്സേജ് കണ്ടു. അപ്പോ തുടങ്ങിയ സംശയം ആണ്. മറുപടി നീ പറഞ്ഞോ അവൾ കേൾക്കുന്നുണ്ട്

ഫർസാന : ആവണി

ആവണി : ഹലോ

ഫർസാന : ആ കോന്തനെ ആരെങ്കിലും പ്രേമിക്കോ

Leave a Reply

Your email address will not be published. Required fields are marked *