ഒരക്ഷരം ഞാൻ മിണ്ടിയില്ല
റോഡിലെത്തിയപ്പോൾ ഞാൻ കുറച്ചു കലിപ്പോടെ : നിന്റെ നാവന്തിയെടി വയ്ക്കകത് ഇല്ലേ
സ്വാതി ഒന്നും മിണ്ടിയില്ല
ഞാൻ : നാളെ നീ എന്തിനാ കോളേജിൽ പോകുന്നെ
സ്വാതി : അത് ഒരു അസൈൻമെന്റ് വക്കാൻ ഉണ്ട്
ഞാൻ : കൂട്ടുകാരുടെൽ കൊടുത്ത് വിട്ടാൽ പോരെ, നീ നാളെ പോകുന്നില്ല കോളേജിൽ
സ്വാതി : നാളേം കൂടെ പോയില്ലെങ്കിൽ പിന്നെ അഞ്ചാം ഉത്സവം കഴിഞ്ഞേ പോകാൻ പറ്റു
ഞാൻ : അത് മതി, നിന്നോട് കുറച്ചു കാര്യങ്ങൾ എനിക്ക് ചോദിക്കാൻ ഉണ്ട്
സ്വാതി : എന്ത്
ഞാൻ : നാളെ പറയാം
സ്വാതി : മ്മ്
എന്റെ മൂഡ് ശരിയല്ല എന്ന് തിന്നിയതോണ്ടായിരിക്കണം അവൾ പിന്നെ ഒന്നും മിണ്ടിയില്ല മാത്രമല്ല എന്നിൽ നിന്ന് വിട്ടാണ് ഇരുന്നിരുന്നത്. ഞങ്ങൾ വീട്ടിലെത്തി
വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു
ഞാൻ :ഒറ്റക്ക് കിടക്കണ്ട അവിടെ, ഇവിടെ മുകളിൽ ചേച്ചിയും ആവണിയും ഉണ്ട് അവിടെ കിടന്നോ
അവൾ ഒന്നും മിണ്ടാതെ എന്റെ പുറകെ വന്നു. ഞാൻ വാതിൽ തുറന്നു ലൈറ്റ് ഇട്ടു അവൾ മുകളിലേക്ക് കയറി ഞാൻ താഴെ എന്റെ ബെഡ്‌ഡിലേക്കും. ഫോൺ കുത്തിയിടാൻ എടുത്തപ്പോൾ ഷിബുവിനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ഞാൻ ഷിബുവിനെ വിളിച്ചു പക്ഷെ അവൻ എടുത്തില്ല
അവൻ തിരക്കിലായിരിക്കും ഞാൻ ഫോൺ കുത്തിയിട്ട് കിടന്നപ്പോഴേക്കും തിരിച്ചു വിളിച്ചു
ഞാൻ : ഹലോ
ഷിബു : അളിയാ സോറി, നീ പിണങ്ങരുത്
ഞാൻ : എന്തിന്, അവൾക്ക് ഒരെണ്ണം കൂടുതൽ കൊടുക്കാൻ പറ്റിയില്ലലോ എന്ന സങ്കടമേ ഒള്ളു.
ഷിബു : ഹ്മ്മ്… നാളെ കാണാടാ വിശദമായി പറയാം. ആറാട്ട് മടങ്ങി വരുമ്പഴേക്കും ഇവിടെ ഒന്ന് സെറ്റാക്കണം
ഞാൻ :ഞാൻ വരണോടാ
ഷിബു : വേണ്ട നീ ഇന്ന് എന്തായാലും വരണ്ട. ഇവിടെ ആവശ്യത്തിന് ആളുണ്ട്
ഞാൻ :ഒക്കെ ഡാ
ഫോൺ കട്ടായി ചാർജാക്കാൻ കുത്തിയിട്ട് ഞാൻ ഉറങ്ങാൻ കിടന്നു സംഭവ ബഹുലമായ രാത്രിയുടെ ക്ഷീണമുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ മയക്കത്തിലേക്ക് വീണു.
തുടരും…