പുറകെ അവളും അവിടന്ന് ഇറങ്ങി പോയി പിന്നാലെ ഷിബു അവളെ തെറി പറഞ്ഞു അവന്റെ ബാഗ് എടുക്കാൻ ക്ലാസിൽ വന്നു എന്റെ മുന്നിൽ പെട്ടു.
ഞാൻ ഷിബുവിനോട് കാര്യം ചോദിച്ചു അവൻ ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നെ അവൻ പറഞ്ഞു. രണ്ടും കൂടെ അതിനകത്തു പിടിയും വലിയും ആയിരുന്നു എന്ന്. അവർ ഇഷ്ടത്തിലല്ലേ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് നിങ്ങൾ തമ്മിലാണ് ഇഷ്ടത്തിലെന്ന കാര്യം അറിയുന്നത്. അവൾക്ക് നീ ഒരു മറ ആയിരുന്നു എന്ന കാര്യം അവനും അപ്പോഴാ അറിഞ്ഞേ എന്ന്. കേട്ടപ്പോ ഭൂമി രണ്ടായി താഴെ പോയാലോ എന്ന് വരെ ഞാൻ ആഗ്രഹിച്ചു.
ഞാനവിടെ ഇരുന്നു കരഞ്ഞു. ഗ്രൗണ്ടിൽ കളിക്കായിരുന്ന ബാക്കി പിള്ളേരും വന്നപ്പോൾ ആണ് അവിടന്ന് പുറത്ത് ഇറങ്ങിയത്. അപ്പോൾ അൻവർ വീണ്ടും ആ റൂമിലേക്ക് കയറി ഞാൻ അങ്ങോട്ട് ചെന്നു പിറകെ ഷിബുവും. ഷിബു അവനെ ചുമരിൽ ചാരി നിർത്തി ഭീഷണി പെടുത്തി. അവന്റെ വായിൽ നിന്ന് എല്ലാം പറയിച്ചു.
ഞാൻ : എന്ത്
ആവണി : അവർ ഇത് തുടങ്ങീട്ട് കുറച്ചു കാലം ആയിരുന്നു. ഞായറാഴ്ച ട്യൂഷൻ എന്ന് പറഞ്ഞു അവളും അവനും പിന്നെ നജ്മ ആൽബിൻ സ്റ്റെഫി എല്ലാരും കൂടെ നജ്മയുടെ വീട്ടിൽ കൂടുന്നത് പതിവാണ്. ക്‌ളാസ് ടൈമിൽ പോലും എന്തൊക്കെയോ ഉണ്ടായിരുന്നു അവർ ഒരേ ഗ്രൂപ്പിൽ ആയത് കൊണ്ട് ആ സമയത്ത് ക്ലാസിൽ നടക്കുന്നതൊന്നും ആർക്കും അറിയില്ലായിരുന്നു. പിന്നെ നിന്നോടുള്ള പ്രേമം നിന്നെ മുതലാക്കാൻ ആയിരുന്നു എന്ന്.
നീ ഒന്ന് റിക്കവർ ആയിട്ട് ഇത് പറയാം എന്ന് ഷിബു പറഞ്ഞു. ഞാനാ പറഞ്ഞത് നീ അറിയാതെ തന്നെ ഇതൊഴിവാക്കണം എന്ന്. അന്ന് തന്നെ ജയമാമനോടും വീണമ്മായിയോടും ഞങ്ങൾ കാര്യം പറഞ്ഞു. അവളെ പറ്റിയും നിങ്ങൾ തമ്മിൽ ഉള്ളതും എല്ലാം. അന്ന് വൈകുന്നേരം ഇവിടെ വന്നപ്പോൾ ആണ് നിന്നെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന അവളെ കണ്ടത്. സകല നിയന്ത്രണവും വിട്ടു അവളെ വിളിച്ചു പുറത്തിറക്കി രണ്ട് പൊട്ടിച്ചു. വീണമ്മായിയെ വിളിച്ചു അമ്മായിടെ കയ്യിന്നും അവൾക്ക് വഴക്ക് കേട്ടു ജയമാമൻ ഷിബുവിന്റെ ഒപ്പം കയ്യോടെ അവളെ കൃഷ്ണൻ മാമന്റെ അടുത്ത് കൊണ്ട് പോയി കാര്യങ്ങൾ വിശദമാക്കി. പിറ്റേന്ന് അവളെ ഇവിടുന്ന് അവളുടെ അമ്മായിടെ വീട്ടിലോട്ട് മാറ്റി. എക്സാം കഴിഞ്ഞു അവളുടെ ചേച്ചിയുടെ അടുത്താരുന്നു ബാക്കി പഠിത്തം ഒക്കെ. ഇങ്ങോട്ട് വരാറെ ഇല്ലാരുന്നു. ആറു മാസം മുൻപ് കോളേജിലെ ഒരു ചെക്കന്റെ