വച്ചു വണ്ടി ഒന്ന് തട്ടി. കുഴപ്പമൊന്നും ഇല്ല ഞങ്ങൾ വീട്ടിലുണ്ട്. കുറച്ചു കഴിയട്ടെ
അവൾ ഫോൺ കട്ടാക്കി അകത്തേക്ക് നടന്നു
ഞാൻ : നീ അവിടെ നിന്നെ
ആവണി അവിടെ നിന്നു
ഞാൻ : നിന്നോട് ഞാൻ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല അത് അവളുമായുള്ള എന്റെ നല്ല സമയങ്ങൾ പോലും ഓർമയിൽ വരാതെ ഇരിക്കാൻ ആണ്. പക്ഷെ ഇന്ന് നീയായിട്ട് തന്നെ ആണ് ഇങ്ങനെ ഒരു കാര്യം എനിക്ക് കാണിച്ചു തന്നത്. എനിക്ക് ഇപ്പോൾ അറിയണം എല്ലാം.
ആവണി : എടാ അത്
ഞാൻ : മറുപടി മാത്രം മതി
ആവണി ഒന്ന് ശ്വാസം എടുത്ത് പറഞ്ഞു തുടങ്ങി:
ഇവിടത്തെ അടക്കം കഴിഞ്ഞ് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആണ്. അന്ന് നിന്റെ കാര്യം സംസാരിക്കാൻ ആയി ഞാനും ജയമാമനും വീണ കുഞ്ഞമ്മയും കൂടെ സ്കൂളിൽ പോയിരുന്നു. അന്ന് എന്തോ ഉച്ച വരെ ഉണ്ടായിരുന്നുള്ളു അവർ രണ്ടും പ്രിൻസിപ്പാളിനെ കാണാൻ കയറിയപ്പോൾ ഞാൻ മറന്ന് വച്ച ബുക്ക് എടുക്കാൻ നമ്മുടെ ക്‌ളാസിലേക്ക് പോയി. അങ്ങോട്ട് പോകുന്ന വഴിക്ക് നമ്മുടെ ക്‌ളാസിനടുത്ത് ബഞ്ചും ഡെസ്കും കൂട്ടി ഇട്ടിരിക്കുന്ന ഒരു റൂമില്ലേ അതിനകത്തു യൂണിഫോം ഇട്ട് നിക്കുന്ന രണ്ട് പേരെ കണ്ട് ഞാൻ ജനലിലൂടെ നോക്കി. അപ്പോൾ അശ്വതി അൻവറിന്റെ മടിയിൽ ഇരിക്കുന്നു. ഞാനാദ്യം വിചാരിച്ചത് അവർ രണ്ടും ഇഷ്ടത്തിലായി നമ്മളോട് പറയാഞ്ഞിട്ടാണ് എന്നാ. പിന്നെ പിടിക്കാം അവരെ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി ഞാൻ നേരെ ക്ലാസിൽ പോയി ബുക്ക് എടുത്ത് തിരികെ ഇറങ്ങാൻ നേരം അതിനകത്തു നിന്ന് ഷിബുവിന്റെ ഉറക്കെയുള്ള സംസാരം കേട്ടു. അൻവർ അവിടെ നിന്ന് ഇറങ്ങി പോകുന്നതും കണ്ടു. ഞാൻ നമ്മുടെ ക്ലാസിന്റെ ബാക്കിൽ ജനലിന്റെ സൈഡിൽ നിന്ന് സംസാരം ശ്രദ്ധിച്ചു
അവൾ അവൾക്കിഷ്ടമുള്ളത് ചെയ്യും ഷിബുവിനെന്നല്ല ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല. നീ അവളുടെ പുറകെ തന്നെ വരും നീ തിരിച്ചു വന്നോട്ടെ അവനെന്നല്ല എനിക്ക് പോലും നിങ്ങളെ രണ്ടാക്കാൻ പറ്റില്ല” എന്ന് പറയുന്നത് ഞാൻ കേട്ടു.