മാറിയില്ല അവളെന്നേം കൊണ്ട് തിരികെ നടന്നു. ഷിബു തിരിച്ചു അശ്വതിടെ അടുത്തോട്ടു പോയി ഒരെണ്ണം, ഒരെണ്ണം കൂടെ അവൾക്ക് കൊടുക്കാൻ ഞാൻ വല്ലാതെ കൊതിച്ചു. ആവണി എന്നെ വട്ടം പിടിച്ച പിടി വിടാതെ ആണ് നടന്നത്. അമ്പലത്തിനടുത്ത് എത്തുന്നത് വരെ ആവണി എന്നെ വീട്ടില്ല.
അമ്പലത്തിലേക്ക് കയറിനുള്ള പടി എത്തിയപ്പോൾ
ഞാൻ : വിട്
ആവണി : ഇല്ല നമുക്ക് വീട്ടിൽ പോകാം
ഞാൻ : വിട് ഞാൻ തിരിച്ചു പോകില്ല
ആവണി അരയിലെ ചുറ്റിയുള്ള വിട്ടു കയ്യിൽ പിടിച്ചു. ആ പിടുത്തം വണ്ടിയുടെ അടുത്തെത്തുന്നത് വരെ അമർത്തി തന്നെ ആയിരുന്നു. ഞങ്ങൾ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു ഞാനും അവളും ഒരക്ഷരം പോലും മിണ്ടിയില്ല. വീടെത്തി അവൾ എന്റെ പുറകെ തന്നെ വീട്ടിലേക്ക് കയറി. ഞാൻ തിണ്ണയിൽ ഇരുന്നു. ആവണി ഉമ്മറത്തെ ലൈറ്റ് ഇട്ടു
ആവണി : താക്കോൽ എവിടെ
ഞാൻ : ജനലിന്റെ അവിടെ കാണും ചേച്ചി അകത്തുണ്ട്
ആവണി താക്കോലെടുത്തു തുറന്നു
ആവണി : ഡാ വന്നേ നീ, കുളിച്ചേ മേലാകെ മണ്ണാണ്
അപ്പോഴാണ് സ്വാതി വിളിച്ചത്
സ്വാതി : കണ്ണേട്ടാ വന്നേ എനിക്കങ്ങോട്ട് വരണം
ഞാൻ : നീ ഇപ്പോ വരണ്ട, ആറാട്ട് കഴിഞ്ഞു അമ്മേടെ കൂടെ വന്നാൽ മതി
സ്വാതി : പറ്റില്ല എനിക്കിപ്പോ വരണം നാളെ ക്‌ളാസിന് പോകണം
ഞാൻ ശബ്ദം കടുപ്പിച്ചു : നിന്നോടല്ലെടി പറഞ്ഞത് വേണ്ടാ എന്ന് നാളത്തെ കാര്യം നാളെ
സ്വാതി : പറ്റില്ല
ഞാൻ കുറച്ചു ഉറക്കെ : നിനക്ക് പറഞ്ഞാൽ മനസിലാവില്ലെടി?
ആവണി എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി : ഡി അവൻ കലിപ്പിലാ വഴിക്ക്