എന്റെ കൂടെ ഉണ്ടായേനെ.
ആവണിയെ അവൾ അങ്ങിനെ ഒക്കെ വിളിച്ചിട്ടും എന്റെ കരവലയത്തിൽ കൂളായി ഇരിക്കുന്നത് എന്നെ അതിശയിപിച്ചു.
ഷിബു കുറച്ച് കലിപ്പിൽ : ഡി നിനക്കെന്താ പറയാനുള്ളത്
അശ്വതി : അത് നിന്നോടല്ല അവനോടായിരുന്നു
ഷിബു : ഞാൻ പറഞ്ഞോളാം നീ കാര്യം പറ
അശ്വതി : നീ അത് അറിഞ്ഞിട്ട് വല്യ കാര്യമില്ല. അത് കൊണ്ട് പറയുന്നില്ല ഞാൻ പോകുന്നു.
ഷിബു ചൂടായി : കഴുവേറിടെ മോളെ നിങ്ങൾ തമ്മിൽ ഇത് വരെ യാതൊരു ബന്ധവും ഇല്ലാണ്ടിരുന്ന ഒറ്റ കാരണം കൊണ്ടാണ് നിന്റെ തനി നിറം ഇത്രേം നാളും അവൻ അറിയാതെ ഇരുന്നത്. നിന്റെ കല്യാണം കഴിഞ്ഞ് എല്ലാം അവനോട് പറയാൻ ഇരിക്കായിരുന്നു ഞങ്ങൾ. എങ്ങനെ ആ കൃഷ്ണേട്ടന്റെ മോളായി നീ ജനിച്ചെടി.
അത് കേട്ട് ഞാൻ ശരിക്ക് ഞെട്ടി ഇവൻ എന്തൊക്കെ ആണ് പറയുന്നത്. ഞാൻ എണീക്കാൻ ഒരു ശ്രമം നടത്തി ആവണി എന്റെ കയ്യിൽ കയറി പിടിച്ചു ഒപ്പം വായും അമർത്തി പൊത്തി ഞാൻ ആവണിയേ നോക്കി അവൾ എന്നോട് മിണ്ടരുതെന്ന് പതുക്കെ പറഞ്ഞു.
അശ്വതി : നീ എന്ത് കോപ്പ് പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല. അവന്റെ അത്ര ഇല്ലെങ്കിലും ഒരു പുളിങ്കൊമ്പ് തന്നാ എനിക്കിപ്പോഴും കിട്ടിയേ. പിന്നെ ആവണി അവൾക്കൊരു പണി കൊടുക്കാൻ വേണ്ടി ആണ് അവനോടിന്ന് വരാൻ പറഞ്ഞത് അല്ലാതെ അവനോട് പ്രേമം മൂത്തിട്ടൊന്നും അല്ല.
ഷിബു : അത് പണ്ടും ഇല്ലാരുന്നല്ലോ.
(ഞാനാകെ വല്ലാതായി ഒന്ന് കൂടെ എണീക്കാൻ ശ്രമിച്ചു ഇത്തവണ ആവണി എന്റെ മേലെ കേറി കിടന്നു വായയിൽ നിന്ന് അപ്പോഴും കയ്യെടുത്തിരുന്നില്ല. അവൾ എന്നെ വിടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കയ്യിൽ തട്ടി ഇല്ലെന്ന് കാണിച്ചു അവൾ കയ്യെടുത്തു. ഞങ്ങൾ നേരെ ഇരുന്നു.)
ഷിബു : കെട്ടിന് മുൻപ് അവനെ കൂടി നിനക്ക് വേണമായിരിക്കും അതിനല്ലെടി നായിന്റെ മോളെ അവനോടിവിടെ വരാൻ പറഞ്ഞത്
ആശ്വതി : ആണെങ്കിൽ നിനക്കെന്താ
ഷിബു : അങ്ങനെ നീ ഇപ്പോ അവനേം കൂടി വാഴിക്കണ്ട. ഈ കൂടിക്കാഴ്ച അറിഞ്ഞപ്പോ തന്നെ ഞാനും ആവണിയും കൂടി അവന് തടയിട്ടു. അതിന്