ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Posted by

സ്വാതി : അമ്മ സമ്മതിക്കില്ല

ജിഷമ്മായി : നീ ലീവെടുത്തോ അതിന് എനിക്കെന്താ പരീക്ഷക്ക് പാസായില്ലെങ്കിൽ ആണ് അടി വരാൻ പോകുന്നത്

സ്വാതി : അതെന്തായാലും ഇല്ല പക്ഷെ എനിക്ക് നാളെ പോകണം ഒരു അസൈൻമെന്റ് സബ്‌മിറ്റ് ചെയ്യാനുണ്ട്

ഞാൻ : ഓക്കേ ഞാൻ നിന്നെ വിളിക്കാൻ വരാം.. അല്ല ശ്രീക്കുട്ടി, നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ നിനക്ക് തീരെ ഉഷാറില്ലലോ ഈ ഇടെ ആയി

ശ്രീക്കുട്ടി : ഓഹ് നമ്മൾ ഇങ്ങനെ അങ്ങ് പൊക്കോളാം. ഞാൻ ആറാട്ട് കഴിഞ്ഞേ വീട്ടിലേക്കൊള്ളൂ നമ്മളെ ആരും മൈൻഡ് ചെയ്യണ്ട

ഞാൻ : അതാണ് ശ്രീക്കുട്ടി

ജിഷമ്മായി : കണ്ണാ നാളെ പറമ്പിൽ വരെ ഒന്ന് പോണം കേട്ടോ ചന്ദ്രേട്ടൻ നാളെ ഉണ്ടാകില്ല അയാൾക്കൊരു കല്യാണം ഉണ്ടെന്ന് മാങ്ങ പൊട്ടിച്ചു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു പിന്നെ അവിടെ തേങ്ങാ വല്ലതും വീണു കിടക്കുന്നുണ്ടെങ്കിൽ അതും എടുക്കണം

ഞാൻ : ഒക്കെ നാളെ രാവിലെ തന്നെ പോകണോ

ജിഷമ്മായി : വേണ്ട ഒരു പതിനൊന്നു മണിക്കൊക്കെ പോയാൽ മതി

ഞങ്ങൾ അമ്പലത്തിലെത്തി തിരക്ക് കാരണം കാർ അമ്പലത്തിനടുത്തോട്ട് ഇടാതെ കുറച്ചു അകലെ ആയി ആണ് പാർക്ക് ചെയ്തത്. എല്ലാവരും തിരക്കിലേക്ക് ചേർന്നു. സമയം ഏഴരയോട് അടുക്കുന്നുണ്ടായിരുന്നു മേളം അവസാന കാലത്തിലെത്തി. ഞാൻ ആനയുടെ പുറകിലേക്ക് പോയി കുറച്ചു തിരക്കൊഴിഞ്ഞു നിന്നു. അശ്വതി ആ ഭാഗത്ത് നിൽക്കുന്നത് ഞാൻ കണ്ടു അവളെന്നെ നോക്കി ചിരിച്ചു ഞാനും അപ്പോഴേക്കും ഷിബു അങ്ങോട്ട് വന്നു.

ഷിബു : ഞാൻ ആറാട്ടിന്റെ ഒപ്പം പോകും എന്നിട്ട് അത് വഴി പോകാം

ഞാൻ : ഒക്കെ

ആറാട്ടിനു പുറപ്പെടുന്നതിനായി ക്ഷേത്ര നടയിൽ വച്ചു തിടമ്പ് ആന മാറി എഴുന്നള്ളിച്ച ആനകൾ എല്ലാം തിരികെ ചമയം അഴിക്കാൻ വന്നു ശങ്കരൻകുട്ടിയുടെ പുറത്തേറി ഭഗവതി ആറാട്ടിനു പുറപ്പെട്ടു. ഞാൻ ചമയങ്ങൾ അഴിച്ചെടുക്കാൻ സഹായിച്ചു. പിന്നീട് ചേച്ചിയെ വിളിക്കാൻ ചെന്നു.

ആവണി : വേഗം വായോ കേട്ടോ

ഞാൻ : ഒക്കെ

ഞാനും ചേച്ചിയും കൂടെ കാറിനടത്തോട്ട് നീങ്ങി

Leave a Reply

Your email address will not be published. Required fields are marked *