പോയി കഴിഞ്ഞാൽ എന്നോട് തിരികെ പോന്നോളാൻ അമ്പിളി കുഞ്ഞമ്മ പറഞ്ഞു. ഞങ്ങൾ വീട്ടിലെത്തി എല്ലാവരും ഫ്രഷ് ആകാൻ പോയി
ജിഷമ്മായി : നിന്റെ തുണി അവിടണോടി ഇരിക്കുന്നെ അവന്റെ പുറകെ പോകുന്നുണ്ടല്ലോ
അപ്പോഴാണ് പുറകെ ആവണി വരുന്നത് ഞാൻ ശ്രദ്ധിച്ചത്
ഞാൻ : എന്താടി
ആവണി : ആ കവർ എന്തിയെ?
ഞാൻ : എന്റെൽ ഉണ്ട്
ആവണി : ഇങ് താ
ഞാൻ : വേണ്ട എന്റെ കയ്യിലിരിക്കട്ടെ നാളെ തന്നെ അവളെ പൂട്ടാം
ആവണി : നാളെ അവൾ കോളേജിൽ പോകും
ഞാൻ : അത് ഞാൻ നോക്കിക്കോളാം
ആവണി : നോക്കീം കണ്ടും വേണം
ഞാൻ : ആടി നീ ഫ്രാഷായി വാ പോണ്ടേ? ഇന്ന് അതിലും വല്യ ഒരു കാര്യമുണ്ടല്ലോ
ആവണി : അത് അത്രക്ക് വലുതാക്കണ്ട നീ
ഞാൻ: എങ്കി പോകണ്ട
ആവണി : അത് വേണം
ഞാൻ : എങ്കി വിട്ടോ
ഞങ്ങൾ ഫ്രാഷായി തിരികെ പോന്നു
എന്റെ വണ്ടിയിൽ ജിഷമ്മായിയും എന്റെ ജനറേഷൻ പെണ്ണുങ്ങളും ആയിരുന്നു
ഞാൻ : ആരെങ്കിലും ആറാട്ടിന് പോകാത്തതായി ഉണ്ടോ. സ്മിത ചേച്ചിയെ തിരികെ കൊണ്ട് വിടാൻ ഞാൻ വരുന്നുണ്ട് പിന്നെ കാർ കൊണ്ട് വരില്ല ബുള്ളറ്റ് ആയിരിക്കും
അനുമോൾ : ഞാൻ ചേച്ചിടെ കൂടെ തിരികെ വരുന്നുണ്ട്
ആവണി : നാളേക്കുള്ള മാല കെട്ടാൻ ഞാൻ ഇരിക്കുന്നുണ്ട് ശ്രീലക്ഷ്മിടെ ഒക്കെ കൂടെ, അത് കഴിഞ്ഞാൽ എന്നെ ഇവിടെ ആക്കണം
സ്വാതി : കണ്ണേട്ടൻ ആറാട്ടിനു വരുന്നില്ലേ അപ്പോൾ
ഞാൻ : മിക്കവാറും ഉണ്ടാകില്ല
സ്വാതി : ആറാട്ട് അവിടെ എത്തി കഴിഞ്ഞാൽ എനിക്ക് തിരികെ പോരാൻ ആയിരുന്നു. നാളെ കോളേജിൽ പോണം
ഞാൻ : പോകണ്ട എന്ന് വച്ചോ