ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Posted by

ആവണി : ആയ്യട! കുറുക്കൻ കോഴിയെ തപ്പാൻ തുടങ്ങി എന്ന് പറഞ്ഞു അവളെന്റെ കയ്യിലൊന്നു നുള്ളി.

അപ്പോഴേക്കും ഷിബു എന്റെ അടുത്ത വന്നു

ഞാൻ : എന്താടാ വൈകിയേ

ഷിബു : നൈസ് ആയിട്ടു ലേറ്റായി ഉറങ്ങാൻ

ആവണി : ഇന്നലെ എന്താടാ കക്കാൻ പോയോ നീ

ഷിബു : ആഹാ വേതാളം ഇവിടുണ്ടായിരുന്നോ

ആവണി അവനെ നോക്കി കൊഞ്ഞനം കുത്തി. എന്റെ കയ്യിൽ തല ചായ്ച്ചു

അപ്പോഴേക്കും ഞങ്ങളുടെ എതിർവശത്തായി വീട്ടിലെ ബാക്കി എല്ലാവരും വന്നു നിൽപുണ്ടായിരുന്നു. അറിയാതെ വീണ കുഞ്ഞമ്മയിലേക്ക് എന്റെ ശ്രദ്ധ പോയി. കുഞ്ഞമ്മ സാധാരണ ദിവസങ്ങളിലേത് പോലെ അല്ല എന്നെനിക്ക് തോന്നി മുഖത്ത് ഒരു പ്രസന്നത ഉണ്ട്. സാധാരണ ഒരുങ്ങാറുള്ളത് പോലെ ആണെങ്കിലും എന്തോ ഒരു പ്രത്യേകത എനിക്ക് ഫീൽ ചെയ്തു. ഞാൻ കുഞ്ഞമ്മയെ നോക്കി നിന്നു എപ്പോഴോ ഞങ്ങളുടെ കണ്ണുടക്കി ഞാൻ ചിരിച്ചു കുഞ്ഞമ്മയും. ഞങ്ങളെ കണ്ടതും സ്വാതിയും ശ്രീകുട്ടിയും  അങ്ങോട്ട് വന്നു.

വന്ന വഴി ഷിബുവിന്‌ സ്വാതിയുടെ കയ്യിന്നു കിട്ടി. ഇന്നലെ കളിയാക്കിയതിനുള്ളത്.

ഞാൻ ഷിബുവിനു ഒരു പണി കൊടുക്കാൻ തീരുമാനിച്ചു സ്വതിയോടു പറഞ്ഞു

എടി നിന്റെ കൂട്ടുകാരികളിൽ ഒരുത്തിനെ ഇവന് ഇഷ്ടപ്പെട്ടു ഒന്ന് സെറ്റാക്കി കൊടുക്കോ ?

സ്വാതി: ഇവനോ? അതിനുള്ള ധൈര്യമുണ്ടോ നിനക്ക്? ആട്ടെ ആരെയാ?

ഞാൻ : ഇന്നലെ ഒരു പച്ച ചുരിദാർ ഇട്ട് വന്നല്ലേ അവളെ

ഷിബു എന്നെ പിടിച്ചു വലിച്ചു, ഡേയ് അമ്പലം ആണ് അതോണ്ട് ഞാൻ തെറി ഒന്നും പറയുന്നില്ല.

സ്വാതി : ആരെ ലക്ഷ്മിയെയോ? അത് വേണോ മോനെ അതൊരു പാവപെട്ട വീട്ടിലെ കോച്ചാ അച്ഛനും അമ്മയും കൃഷി പണിക്കാരാണ് കഷ്ടപെട്ടാ അവരതിനെ പഠിപ്പിക്കുന്നെ. അവളാണ് അവരുടെ ആകെ ഉള്ള പ്രതീക്ഷ. ഒരു അനിയൻ അഞ്ചിൽ ആയിട്ടുള്ളു.

ഷിബു : ഞാൻ പിന്നെ കോടീശ്വരൻ അല്ലെ അതോണ്ട് കുഴപ്പമില്ല

ആവണിയും ശ്രീകുട്ടിയും ഒന്ന് ചിരിച്ചു

ഞാൻ : ഞങ്ങടെ ചെക്കനെ നീ തള്ളിക്കളയൊന്നും വേണ്ട അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ട് അവനു. സ്വന്തമായി തൊഴിലെടുത്തതാ അവൻ ജീവിക്കുന്നെ. അവൻ അവളെ  പൊന്നു പോലെ നോക്കും നീ പ്രൊസീഡ് ചെയ്യ് ആദ്യം ലൈൻ സെറ്റ് ആക്ക്. ബാക്കി നമുക്ക് നോക്കാം

Leave a Reply

Your email address will not be published. Required fields are marked *