ഉത്സവകാലം ഭാഗം 3
Ulsavakalam Part 3 | Germinikkaran | Previous Part
കൊടിയേറ്റം
പ്രിയമുള്ളവരേ
നിങ്ങളുടെ പ്രോത്സാഹനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഉത്സവകാലം ഏതാനും ഭാഗങ്ങളോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി പക്ഷെ എഴുതും തോറും കഥ നീണ്ടു പോകുന്നു. മാത്രമല്ല മിക്ക കഥാപാത്രങ്ങൾക്കും എന്തൊക്കെയോ പറയാനുള്ളത് പോല തോന്നുന്നുണ്ട്. പക്ഷെ ഉത്സവകാലത്തിന്റെ ത്രെഡ് നേരത്തെ കണക്ക് കൂട്ടിയിട്ടുള്ളതാണ് ബാക്കിയുള്ളവർക്ക് പറയാനുള്ളത്, ചില മിസ്സ് ലിങ്കുകൾ എല്ലാം സ്പിൻ ഓഫുകളായി വന്നേക്കാം എന്ന് കരുതുന്നു.അതുകൊണ്ട് ഉത്സവകാലത്തിലെ പല സന്ദർഭങ്ങളും കഥാപാത്രങ്ങളും നിങ്ങൾക്ക് ജർമനിക്കാരൻ കഥകളെഴുതുവോളം സുപരിചിതരായിരിക്കട്ടെ എന്നാശിക്കുന്നു.
Nb: കഥാപാത്രങ്ങളിൽ കൺഫ്യൂഷൻ ഉള്ളതായി ചില വായനക്കാർ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് ഇതുവരെ കഥയിൽ ഉള്ള പ്രധാന കുടുംബാംഗങ്ങളെ നിങ്ങൾക്കൊന്ന് പരിചയപെടുത്തുന്നു
ഞാൻ എന്ന കണ്ണൻ
ചെറിയച്ഛൻ ജയൻ, ഭാര്യ അമ്പിളി കുഞ്ഞമ്മ, മകൾ സ്മിത
രണ്ടാമത്തെ ചെറിയച്ഛൻ വിജയൻ, ഭാര്യ വീണ കുഞ്ഞമ്മ, അവരുടെ മകൾ അനുമോൾ
ജിഷ അമ്മായി, ഭർത്താവ് കുമാർ മാമൻ, മക്കൾ ആവണി, ശ്രീക്കുട്ടി, സ്വാതി
അമ്മയുടെ സഹോദരി ഗീത മേമ
കൂട്ടുകാരൻ ഷിബു
കൂട്ടുകാരി ഫർസാന അവളുടെ ഉമ്മ സൽമ ആന്റി
സുഹൃത്തുക്കളായ സൂരജേട്ടൻ, അമൃത, റിൻസി
നിങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിച്ചു കൊണ്ട് കൊടിയേറ്റത്തിലേക്ക്…
===
വീണ കുഞ്ഞമ്മ വരാന്തയിലെ തിണ്ണയിലിരുന്നു
നല്ല നിലാവുണ്ട് അല്ലേടാ?
ഞാൻ ഒന്നും മിണ്ടിയില്ല ആവണിയുടെ കരച്ചിൽ ,അവളോട് എനിക്കിപ്പോൾ തോന്നുന്നത് അതെല്ലാം കൂടെ ആകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ് മനസ്സ്
കുഞ്ഞമ്മ: എന്താടാ നീയൊന്നും മിണ്ടാത്തെ? എന്താ മുഖത്തിനൊരു വാട്ടം? ആ പെണ്ണുങ്ങൾ നിന്നെ വല്ലതും പറഞ്ഞോ? ഇവിടന്നു ഓടിപ്പോകുന്ന കണ്ടല്ലോ?
ഞാൻ : ഏയ് ഒന്നുല്ല കുഞ്ഞമ്മേ. ആവണിയുമായി ചെറുതല്ലാത്ത രീതിയിൽ ഒന്ന് പിണങ്ങി. അത് കോമ്പ്രമൈസ് ആക്കി ഇപ്പൊ പോയതേ ഒള്ളു
കുഞ്ഞമ്മ: അത്രേ ഒള്ളു സാരമില്ല അത് ഇടക്ക് ഇടക്ക് ഉള്ളതല്ലേ.