അമ്മയോട് യാത്ര പറഞ്ഞു അവൾ മാഷിന്റെ വീട് ലക്ഷ്യമാക്കി നടന്നു… അവിടെ എത്തിയപ്പോ അഞ്ചു മണി കഴിഞ്ഞിരുന്നു മാഷ് പുറത്ത് പണിയിൽ ആണെന്ന് ഷീബ ചേച്ചി പറഞ്ഞു.. പത്ത് ഇരുപത് മിനുട്ട് കഴിഞ്ഞു കാണും വിയർത്ത് ഒലിച്ച് മാഷ് അങ്ങോട്ട് കയറി വന്നു ഷർട്ട് ഇടതെ വന്ന മാഷിന്റെ നെഞ്ചിലെ രോമ കാട് കണ്ടപ്പോ അയാളെ കരടി എന്ന് വിളിക്കുന്നത് എന്ത് കൊണ്ടെന്ന് അവൾക്ക് ഉറപ്പായി…
“നേരത്തെ വന്നോ….??
ശാലുവിനെ കണ്ടപ്പോ അയാൾ ചോദിച്ചു… ആ എന്ന് തലയാട്ടി അവൾ ഒരു മൂലക്ക് നിന്നു….
“ശീബേ അവളെ ബാൽക്കണിയിൽ കൊണ്ടിരുത്ത് ഞാനൊന്ന് കുളിക്കട്ടെ….”
അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി… ചേച്ചിയുടെ കൂടെ ശാലു മുകളിലേക്ക് കയറി …. ബാൽക്കണിയിൽ നിറയെ ചെടികൾ ആയിരുന്നു അതിന്റെ ഇടയിൽ ഉള്ള രണ്ടു കസേരകളിലേക്ക് ചൂണ്ടി ചേച്ചി അവളോട് ഇരിക്കാൻ പറഞ്ഞു… എന്നിട്ട് ചേച്ചി താഴേക്ക് പോയി.. മാഷ് വരുന്നതും കാത്ത് അവൾ അവിടെ ഇരുന്നു …..
“കാത്തിരുന്ന് മോള് മുഷിഞ്ഞോ….??
മാഷിന്റെ ശബ്ദം കേട്ടവൾ കസേരയിൽ നിന്നും എണീറ്റു….
“ഇരിക്ക് ഇരിക്ക്….”
അവളുടെ നേരെയുള്ള കസേരയിൽ വന്നിരുന്ന് അയാൾ പറഞ്ഞു…
“‘അമ്മ വന്നു പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ട്യൂഷന് സമ്മതിച്ചത്…. അപ്പൊ മോള് ഞാൻ പറയുന്നത് കേൾക്കണം പഠിക്കണം വിജയിക്കണം….”
“ഉം…”
“മോള് മൊബൈൽ ഉപയോഗിക്കുന്നുണ്ടോ….??
“ആഹ്…”
“ഈ ചെറുപ്രായത്തിൽ മൊബൈൽ എന്തിനാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല… അതൊക്കെ നല്ലത് തന്നെ നല്ലതിന് ഉപയോഗിച്ചാൽ….”
ശാലുവിന്റർ മനസ്സ് വായിച്ചത് പോലെ അയാളത് പറഞ്ഞപ്പോ അവൾ ശരിക്കും ഞെട്ടി….
“മോൾക്ക് ഏതൊക്കെ വിഷയം ആണ് പഠിക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്….??
“അങ്ങനെ ബുദ്ധിമുട്ട് എനിക്ക് തോന്നുന്നില്ല പക്ഷേ എന്തോ ശ്രദ്ധക്കാൻ കഴിയുന്നില്ല….”