“എന്റെ ഇത്ത… അവളെ പഠിപ്പിച്ചിട്ടുണ്ട്…. നുള്ളി കഷ്ണം എടുക്കുമെന്ന പറയാറ്….”
“പേടി ആവുന്നെടി…. എന്താ ചെയ്യ….??
“ഒന്നും ചെയ്യാനില്ല പഠിക്കുക തന്നെ…”
“പിറ്റേന്ന് ശനിയാഴ്ച കുറച്ചു വൈകിയാണ് ശാലു എണീറ്റത് പത്ത് മണി കഴിഞ്ഞു കാണും അവൾ താഴേക്ക് ഇറങ്ങി വരുമ്പോ അമ്മ സന്തോഷത്തോടെ ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു ടീവി റീമൊട്ടും എടുത്ത് ശാലു ഹാളിലെ സോഫയിൽ ഇരിക്കാൻ പോകുമ്പോ അവളെ നോക്കി ഓണ് ചെയ്യല്ലേ എന്ന് ആംഗ്യം കാണിച്ചു.. അമ്മയുടെ സംസാരം കഴിയുന്നത് വരെ അവൾ പുറത്തേക്കും നോക്കിയിരുന്നു….
“ടീ ആരാ വിളിച്ചെതെന്ന് അറിയോ….??
ഫോണ് വെച്ച് സുനിത മകളോട് വന്നു ചോദിച്ചു…
ഇല്ലെന്ന് ചുമൽ ഇളക്കി അവൾ പറഞ്ഞു…
“മാഷാണ്… ട്യൂഷൻ എടുക്കാം എന്ന്…. എന്റെ പ്രാർത്ഥന ദൈവം കേട്ടു….”
ഒന്നും മിണ്ടാതെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നു…
“മാഷിന്റെ ജീവിതത്തിൽ ആദ്യമായാകും ട്യൂഷൻ എടുക്കുന്നത്… മോളുടെ ഭാഗ്യമാണ്…”
“എനിക്ക് പേടിയാ അയാളെ… വേറെ എവിടെയാണെങ്കിലും ഞാൻ പോകാം അമ്മേ….”
“അയാളെ പേടിക്കുക ഒന്നും വേണ്ട.. കുറെ കുട്ടികൾ ഉള്ള ക്ലാസിൽ കുറച്ച് പരുക്കൻ സ്വഭാവം കാണിച്ചാലെ പേടി ഉണ്ടാവൂ… ഇത് നീ ഒറ്റയ്ക്ക് അല്ലെ അയാൾ അങ്ങനെ ഒന്നും പെരുമാറില്ല …”
“എപ്പോഴാ സമയം….??
“എന്നും ഉണ്ടാവില്ല അയാൾ ഫ്രീ ആകുമ്പോ മാത്രം സമയവും അങ്ങനെ തന്നെ… ആറു മാണി മുതൽ “
“നാളെ മുതൽ പോണോ…??
“നാളെയല്ല ഇന്ന് മുതൽ… ഇന്ന് ക്ലാസ് ഇല്ലല്ലോ അഞ്ചു മണിക്ക് തന്നെ പൊയ്ക്കോളൂ….”
തലയ്ക്കിട്ട് നല്ല കൊട്ട് കിട്ടിയത് പോലെ ശാലു അങ്ങനെ ഇരുന്നു… ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് അവളൊന്നും മിണ്ടിയില്ല……
സാധാരണ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഉച്ചക്ക് കിടന്നു ഉറങ്ങിയിരുന്ന ശാലു ചുമ്മാ ഓരോന്ന് ഓർത്ത് മുറിയിൽ ഇരുന്നു… നാലര ആയപ്പോൾ ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷായി സാധരണ വീട്ടിൽ നീക്കുമ്പോൾ ഇടുന്ന ടീഷർട്ടും ഒരു പാവാടയും എടുത്തിട്ട് കയ്യിൽ കിട്ടിയ ബുക്കുമായി അവൾ ഇറങ്ങി…