ക്ലാസിൽ എത്തിയാൽ വാ മൂടാത്ത ശാലു ഇന്ന് സൈലന്റ് ആയി ഇരിക്കുന്നത് കണ്ട് പ്രിയ കൂട്ടുകാരി ഫർസാന അവളോട് ചോദിച്ചു…
“ഇന്നെന്ത് പറ്റി ആകെ ഒരു മൂഡോഫ്…??
“ഹേയ് ഒന്നുല്ലടി….”
“പുതിയത് വേണോ ഷീണം മാറ്റാൻ….??
“വേണ്ട…”
“വേണ്ടന്നോ എന്റെ പടച്ചോനെ ആരാ ഈ പറയുന്നത് ഇന്ന് മഴ പെയ്യും ഉറപ്പ്….”
“പോടി…”
“എന്താടാ എന്ത് പറ്റി…??
“എന്നെ ട്യൂഷന് വിടാൻ പോണ് വീട്ടിൽ നിന്ന്….”
“അതിനാണോ ഇങ്ങനെ ചത്ത് ഇരിക്കുന്നത്…. വെറും വീഡിയോ കണ്ട് സുഖിച്ചു നടന്ന മതിയോ… പഠിച്ച് ജോലിയൊക്കെ കിട്ടണ്ടേ….??
“ആരാ ഈ പറയുന്നത്.. “
“ആ… ഞാനൊരു പതിവ് മൊഴി പറഞ്ഞു അത്ര തന്നെ… ആട്ടെ എവിടെയാ പോകുന്നത്…??
“മാധവൻ മാഷിനെ അറിയോ…??
“അയ്യോ ആ കരടി മാധവൻ മാഷ് ആണോ…??
“ഉം..”
“ബെസ്റ്റ് ബെസ്റ്റ്…. വീട്ടുകാർ നിന്നെ നേരെയാക്കാൻ തന്നെ തീരുമാനിച്ചു അപ്പൊ…”
“അതെന്തേ…?
“നിനക്ക് അറിയില്ലേ അയാളെ…??
“പഠിപ്പിച്ചിട്ടില്ല ഒരു ചൂടൻ ആണെന്ന് അറിയാം…”
“ചൂടൻ മാത്രമാണെങ്കിൽ നമുക്ക് സഹിക്കാം ഇത് അയാളുടെ ഒരു നുള്ളൽ ഉണ്ട് ഇതാ ഇവിടെ…”
കക്ഷത്തിന്റെ അടിയിൽ കൈ വെച്ചാണ് ഫർസാന അത് പറഞ്ഞത്….
“അയ്യോ… നിന്നോടിത് ആരാ പറഞ്ഞത്….??