“എന്ന നിങ്ങൾ സംസാരിക്ക് ഞാനോന്ന് മേല് കഴുകട്ടെ….”
“അതേ മാഷേ സുനിത വന്നത് മാഷിനോട് ഒരു സഹായം ചോദിക്കാനാണ്….”
“എന്നോടൊ…. എന്നിട്ടാണോ മിണ്ടാതെ ഇരിക്കുന്നത്….”
അകത്തേക്ക് പോകാൻ കാലെടുത്ത് വെച്ച മാഷ് തിരിഞ്ഞു നിന്ന് സുനിതയെ നോക്കി…. ആളെ പേടിപ്പിക്കുന്ന ചോര കണ്ണുകൾ കണ്ടപ്പോ സുനിത ഒന്ന് പരുങ്ങി….എന്നിട്ട് ഷീബയെ ഒന്ന് നോക്കി അവൾ ചിരിച്ചു കൊണ്ട് പറയാൻ ആംഗ്യം കാണിച്ചു….
“അത് മാഷേ എന്റെ മോള് ശാലിനിയുടെ കാര്യമാണ്….”
“എന്ത് പറ്റി…??
“രണ്ട് കൊല്ലം മുമ്പ് വരെ പഠിക്കാൻ എല്ലാ വിഷയത്തിലും ഒന്നാമത് ആയിരുന്നു അവൾ.. പത്താം ക്ലാസ് വരെ കഷ്ഠിച്ചാണ് ജയിച്ചത് എന്നെ ഒന്ന് സഹായിക്കണം….”
“എനിക്ക് അറിയാവുന്ന കാര്യമാണ്.. ഞാൻ എന്ത് ചെയ്യണം ഇപ്പൊ….”
“വിരോധം ഇല്ലെങ്കിൽ മാഷിന് ഒഴിവുള്ള സമയത്ത് എപ്പോ ആയാലും കുഴപ്പമില്ല രണ്ടക്ഷരം പറഞ്ഞു കൊടുക്കുമോ….??
“അതിപ്പോ ഞാൻ അത് ശരിയാവില്ല സുനിതെ….. എന്നോടിത് പലരും പറഞ്ഞതാ ഇനി ഞാൻ ജയന്റെ മകൾക്ക് ട്യൂഷൻ എടുത്ത അവരും അയക്കും മക്കളെ പറ്റില്ലെന്ന് പറയാനും കഴിയില്ല എനിക്കപ്പൊ….’
“നമ്മൾ അല്ലാതെ ഒരു കുട്ടിയും ഇതറിയില്ല… മാഷ് ഒഴിവ് പറയരുത്….”
“നിന്നോട് എതിർത്ത് ഒന്നും പറയാനും കഴിയുന്നില്ലല്ലോ…. ഞാൻ നോക്കട്ടെ… അങ്ങനെ ഒക്കെ പറഞ്ഞാലും എന്നും ക്ലാസ്സ് ഉണ്ടാവില്ല സമയവും ഒരുപോലെ ആവില്ല….”
“മാഷിന്റെ ഇഷ്ട്ടം….”
“എന്ന ഷീബ വിളിച്ചു പറയും….”
“ഓ ശരി….”
ഷീബയുടെ പിന്തുണ കൂടി ഉറപ്പാക്കിയാണ് സുനിത അവിടെ നിന്നും മടങ്ങിയത്…