“നല്ലത്… നിന്നെ അങ്ങോട്ടൊക്കെ കണ്ടിട്ട് കാലം കുറെ ആയി….”
“ഇവിടെ ആരെങ്കിലും വേണ്ടേ… വീട് പൂട്ടി ഇറങ്ങിയാൽ പിന്നെ അത് മതി മാഷിന്…. “
“മക്കൾ വരുന്നുണ്ടോ…??
“ഇനി അടുത്ത വെക്കേഷൻ ആവണം …”
“ഉം..”
“എന്താ ശാലുന്റെ വിവരം… പഠിക്കാൻ മിടുക്കിയല്ലേ….??
“ആയിരുന്നു…. ഇപ്പൊ നേരെ പകുതി ആയി….”
“എന്ത് പറ്റി അവൾക്ക്… മാഷ് സ്‌കൂളിൽ ഉള്ള സമയത്ത് എന്നും പറയുമായിരുന്നു അവളുടെ കാര്യം …”
“ഉഴപ്പ് അത് തന്നെ… മാഷ് എന്നെ ഒന്ന് സഹായിക്കോ ഈ കാര്യത്തിൽ…”
“ട്യൂഷൻ ആണോ സുനിത ഉദ്ദേശിക്കുന്നത്….??
“ആ…”
“എന്റെ മോളെ… ബാക്കി എന്തും നീ പറഞ്ഞോ ഞാൻ നടത്തി തരാം ഇത് എനിക്ക് തോന്നുന്നില്ല…”
“എനിക്ക് വേണ്ടി ഒന്ന് പറഞ്ഞു നോക്കണം വേറെ എവിടെയും വിടാനുള്ള ധൈര്യം എനിക്കില്ല…”
“ആദ്യം സുനിത ഒന്ന് പറയ്… എന്നിട്ട് ഞാനൊന്ന് ശ്രമിച്ചു നോക്കാം…”
വീണ്ടും അവർ സംസാരത്തിൽ മുഴുകി… ഒരു പത്ത് ഇരുപതു മിനുട്ട് കഴിഞ്ഞപ്പോ ഒരു ലുങ്കി മാത്രം ഉടുത്ത് മാഷ് അങ്ങോട്ട് കയറി വന്നു… വിയർപ്പ് തുടച്ചു വരുന്നത് കണ്ടപ്പോ തന്നെ എന്തെല്ലാം പണിയൊക്കെ കഴിഞ്ഞാണ് വരവെന്ന് സുനിതക്ക് തോന്നി… മാഷ് അടുത്ത് എത്തിയതും അവർ കസേരയിൽ നിന്നും എണീറ്റ് പുഞ്ചിരിച്ചു നിന്നു….
“ആ സുനിതയോ എപ്പോ വന്നു….??
ആ ഉറച്ച ശബ്ദം കേട്ട് ഒന്ന് പതറിയെങ്കിലും ചിരിച്ചു കൊണ്ട് അതിനവൾ മറുപടി പറഞ്ഞു
“എന്താണ് സുനിതെ ജയന്റെ വിവരങ്ങൾ… കുറെ ആയി നേരിൽ കണ്ടിട്ട്….”
“പണി തിരക്ക് തന്നെ രാവിലെ പോയാൽ രാത്രിയാണ് വരിക….”
“ശീബേ ചായ കൊടുത്ത സുനിതക്ക്….??
“വന്ന് കയറിയതെ ഉള്ളു ഇപ്പൊ തന്നെ കൊടുത്ത അവൾ പോകും… ഇരിക്കട്ടെ കൊടുക്കാം….”