“അതൊക്കെ ശരി തന്നെ എനിക്ക് തോന്നുന്നില്ല ഹയർ സെക്കണ്ടറി ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്‌ത കരടി നമ്മുടെ മോൾക്ക് ട്യൂഷൻ എടുക്കുമെന്ന്….”
“കരടി എന്നൊക്കെ അയാളെ മക്കൾ വിളിക്കുന്നതാ.. അയാളെ കൊണ്ട് സമ്മതിപ്പിക്കാൻ ഉള്ള വഴി എനിക്കറിയാം…”
“എങ്ങനെ….??
“മാഷിന്റെ ഭാര്യ വഴി ഒരു പിടുത്തം ജയേട്ടൻ നോക്കിക്കോ ….”
“എന്ന മുറുക്കി തന്നെ പിടിച്ചോ…. ഇനി ഞാൻ ജോലിക്ക് പൊയ്ക്കോട്ടെ….??
“ഓ…..”
“ശാലു ഉണരുമ്പോ അവളോട് കൂടി ഒന്ന് പറഞ്ഞേക്കണം….”
ബാങ്ക് മാനേജർ ജയനും സുനിതക്കും ഒറ്റ മോളാണ് ശാലിനി.. ഇട്ട് മൂടാനുള്ള സാമ്പത്തിക ചുറ്റുപാട് ഉള്ള ജയൻ മകളെ അവളുടെ ഇഷ്ട്ടം അനുസരിച്ചാണ് വളർത്തിയത്… പത്താം ക്ലാസ് വരെ എല്ലാത്തിലും ഫസ്റ്റ് ആയിരുന്ന ശാലിനി പെട്ടന്നാണ് പഠിപ്പിൽ പിന്നോക്കം പോയത്… അത് കുടുംബകാരുടെ ഇടയിലും അയൽ പക്കത്തും സംസാര വിഷയം ആയ അന്ന് തുടങ്ങിയതാണ് സുനിതക്ക് മകളോടുള്ള കലിപ്പ്… സുനിത മകൾ എണീറ്റ് താഴെ വന്നപ്പോൾ തന്നെ ട്യൂഷന് വിടാനുള്ള തീരുമാനത്തെ കുറിച്ചു പറഞ്ഞു.. ഇഷ്ടം അല്ലാഞ്ഞിട്ടും ശാലിനി അമ്മയോട് എതിർത്തൊന്നും പറഞ്ഞില്ല പറഞ്ഞിട്ട് കാര്യവും ഇല്ലെന്ന് അവൾക്ക് അറിയാം… സംസാരത്തിൽ മാധവൻ മാഷിന്റെ അടുത്തേക്കാണ് തന്നെ വിടുന്നത് എന്നറിഞ്ഞപ്പോ അവളുടെ ഉള്ളൊന്നു കിടുങ്ങി.. കണ്ട തന്നെ പേടിയാവുന്ന പ്രകൃതം വഴിയിൽ വെച്ചെല്ലാം കണ്ടാൽ ഒരു പേടിപ്പിക്കുന്ന നോട്ടവും… ഇത്രയും കാലം മാഷ് ഉണ്ടായിരുന്ന സ്കൂളിൽ പഠിച്ചിട്ടും അയാളുടെ ക്ലാസിൽ ഇരിക്കാൻ ഇട വന്നിട്ടില്ല.. അതൊരു ഭാഗ്യമായി കാണുമ്പോൾ ആണ് ഈ ട്യൂഷൻ പ്ലാൻ… വരുന്നിടത്ത് വെച്ചു കാണാം എന്ന് കരുതി അവൾ കുളിച്ചു ക്ലാസിൽ പോയി….
സുനിത ഉച്ച തിരിഞ്ഞ് മാഷിന്റെ വീട്ടിലേക്ക് ചെന്നു… ഒരു പത്ത് മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഉള്ളു… മക്കളും മരുമക്കളും എല്ലാം വിദേശത്ത് സെറ്റിൽ ആയ ആ വീട്ടിൽ മാഷും ഭാര്യ ഷീബയും മാത്രമേ ഉണ്ടായിരുന്നുള്ളു.. സുനിത ഗേറ്റ് തുറന്ന് വരുന്നത് കണ്ട് ഷീബ സിറ്റൗട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി ചെന്ന് സ്വീകരിച്ചു…
“അല്ല സുനിതയോ… വാ വാ….”
ചിരിച്ചു കൊണ്ട് ഷീബ സുനിതയെ വരവേറ്റു….
“മാഷില്ലേ ….??
“അപ്പുറത്ത് എങ്ങാനും കാണും വാ ഇരിക്ക്….”
“എന്തൊക്കെയാ സുനിതെ വിശേഷങ്ങൾ….??