പിറ്റേന്ന് തല പൊങ്ങുന്നില്ല, അതിനാൽ ശ്യാമയെ വിളിച്ച് ഓഫീസ് തുറക്കാൻ പറഞ്ഞു.
ശ്യാമ : “കഴിക്കുമ്പോൾ കുറച്ച് കഴിക്കണം”
ങേ, ഇവൾ എങ്ങിനെ അറിഞ്ഞു താൻ തലേ ദിവസം കഴിച്ചത്?
“ഞാൻ കഴിച്ചെന്ന് നീയെങ്ങിനറിഞ്ഞു?”
ശ്യാമ : “അറിയില്ല?”
“ഇല്ല”
ശ്യാമ : “എന്റെ മനുഷ്യാ നിങ്ങൾ ഇന്നലെ എന്ത് കൂതറയായിരുന്നെന്നോ?” വളരെ നാടകീയമായി ആണ് അവൾ അത് പറയുന്നത് എന്ന് ബാലുവിന് മനസിലായി.
“എന്താണെന്ന് തെളിച്ചു പറ പെണ്ണേ”
ശ്യാമ : “രാത്രി മുഴുവനും എന്നെ ഫോൺ ചെയ്ത് നിങ്ങൾ എന്തൊക്കെ വൃത്തികേടുകളാ പറഞ്ഞേ?”
ബാലു നിന്നുരുകി. അവന്റെ കൈയ്യിൽ ഫോൺ പൊള്ളുന്നതായി തോന്നി.!!
“പോ വെറുതെ നുണ പറയാതെ”
ശ്യാമ : “സത്യം”
“എന്തോന്ന് സത്യം, എനിക്കറിയാം ഞാൻ നിന്നെ ഫോൺ പോലും ചെയ്തിട്ടില്ലാ എന്ന്”
ശ്യാമ : “ആണല്ലേ? ഇങ്ങ് ബാ, കേൾപ്പിക്കാം, റിക്കാർഡ് ചെയ്തതുണ്ട്”
ശ്ശൊ താൻ എന്തൊക്കെ പറഞ്ഞു?!! അല്ല താൻ എപ്പോഴാണ് ഫോൺ ചെയ്തത്? ഒന്നും ഓർക്കുന്നില്ല. നാണക്കേടായല്ലോ? അല്ലെങ്കിൽ തന്നെ അവളുടെ പെരുമാറ്റം മൂലം ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടിരിക്കുകയാണ്. അപ്പോളാണ് അവൾക്ക് അടിക്കാനായി താൻ തന്നെ ഒരു വടി കൊടുത്തത്.
ഇനി അവൾ എന്തൊക്കെയാകുമോ ആ കാൾ റിക്കാർഡുകൾ കൊണ്ട് കോലം കെട്ടുക?
സോപ്പിടുക മാത്രമേ മാർഗ്ഗമുള്ളൂ എന്ന് ബാലുവിന് മനസിലായി.
ഓഫീസിന്റെ പടികൾ കയറുമ്പോൾ ആണ് ബാലു തലേ ദിവസത്തെ കാൾ ഹിസ്റ്ററി നോക്കിയത്.
താനവളെ വിളിച്ചിട്ടില്ല. ഇനി കൂട്ടുകാരുടെ ആരുടെ എങ്കിലും ഫോണിൽ നിന്നും വിളിച്ചു കാണുമോ? എതായാലും ശ്യാമ പറയുന്നത് നുണയായിരിക്കാം എന്ന് ഉറപ്പിച്ചാണ് ബാലു അകത്തേയ്ക്ക് കടന്നത്.
ശ്യാമ : “ബാ ബാ, നിരാശാ കാമുകന്റെ ഹാങ്ങ് ഓവർ കഴിഞ്ഞോ?”
ശ്യാമ : “കുടിക്കാൻ സർബ്ബത്ത് പറഞ്ഞാലോ?”
ശ്യാമ : “പകൽ മാന്യന്റെ മദ്യസേവയ്ക്ക് ശേഷമുള്ള അശ്ലീലം എന്തായിരുന്നു ഇന്നലെ?”
ശ്യാമ : “കരയുന്നു, മൂക്കു ചീറ്റുന്നു, ക്ഷമ പറയുന്നു, എന്തൊക്കെ അഭിനയങ്ങളായിരുന്നു? ഛെ ഛെ”
എല്ലാം കേട്ടിട്ടും ബാലു ആദ്യം പറഞ്ഞത്