ചേച്ചി കീ കൊടുത്തു വിട്ടിരിക്കുന്നതനുസരിച്ചാണ് അവൾ ചലിക്കുന്നത് എന്ന് ബാലുവിന് തോന്നി.
പാഴ്സൽ കൈയ്യിൽ കൊടുക്കുമ്പോൾ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി. എന്നിട്ട് അവൾ പറഞ്ഞു.
ശ്യാമ : “അപ്പോൾ പറഞ്ഞാൽ അനുസരണയൊക്കെയുണ്ട്?”
“ഉം കേറ്റ്”
അവൾ രുചിയോടെ അതിരുന്ന് കഴിച്ചു. ഇടയ്ക്ക് അവൻ തലയുയർത്തി നോക്കിയപ്പോൾ ഒരു കഷ്ണം എടുത്ത് വായിൽ വേണോ എന്ന അർത്ഥത്തിൽ ദൂരെ ഇരുന്ന് ആഗ്യം കാണിച്ചു. ബാലു ചിരിച്ചില്ല; ഗൗരവത്തിൽ തന്നെ ഇരുന്നു. അതു കണ്ട് അവൾ പിന്നെയും ഊറിച്ചിരിച്ചു.
ഭക്ഷണം കഴിഞ്ഞ് ബാക്കിവന്നതെല്ലാം പൊതിഞ്ഞ് ഒരു പന്തു പോലാക്കി അവൾ അവനെ അതുകൊണ്ട് എറിയുന്നതു പോലെ കാണിച്ചു.
“ചുമ്മാ ഇരി പെണ്ണേ, അത് ലീക്കായാൽ സാമ്പാറും മറ്റും ഇവിടെല്ലാം ആകും”
ശ്യാമ : “ഹൊ ഇയാൾടെ ഒരു ഉണക്ക ഓഫീസ്!!”
“പോടീ ചൂലേ”
അപ്പോൾ അവൾ അതിനൊന്നും പറഞ്ഞില്ല. വേസ്റ്റ് ബാസ്ക്കറ്റിൽ കൊണ്ടുപോയി ഇട്ടശേഷം കൈകഴുകി വെള്ളക്കുപ്പിയുമായി വന്ന അവൾ ചോദിച്ചു.
ശ്യാമ : “കുളിപ്പിക്കട്ടെ?” തുറന്നു പിടിച്ച കുപ്പി തലയ്ക്കുമുകളിൽ ഇപ്പോൾ കമഴ്ത്തും എന്ന മട്ടിലാണ് അവൾ പിടിച്ചിരിക്കുന്നത്.
“എന്റെ പൊന്നു ശ്യാമേ നിനക്കൊന്ന് വെറുതെ ഇരിക്കാമോ? ദാ ആ സീറ്റിൽ പോയിരി”
ശ്യാമ : “ഹും, എന്നെ ഇനി ഇതുപോലുള്ള പേരെങ്ങാനും വിളിച്ചാൽ ഞാൻ പറയാമല്ലോ”
“ഇല്ല, പോ”
ഒന്നും മിണ്ടാതെ ജയിച്ച ഭാവത്തോടെ അവൾ പോയി സീറ്റിലിരുന്നു.
ശ്യാമ : “വല്യ പുള്ളിയാണെന്നാ ചെറുക്കന്റെ ഭാവം”
ബാലു മറുപടി പറഞ്ഞില്ല. ചേച്ചിയുടെ പിൻബലത്താലാണ് ഇവൾ ഇങ്ങിനെല്ലാം പെരുമാറുന്നത് എന്ന് ബാലുവിന് തോന്നി.
അതിനാൽ തന്നെ അവളോട് ശാരീരീകമായി ഇടപെടാൻ ബാലുവിന് സ്വൽപ്പം ബുദ്ദിമുട്ടായി. എങ്കിലും വൈകുന്നേരമാകുമ്പോൾ ആളൊഴിയും എന്നും അപ്പോൾ എന്തെങ്കിലും നടക്കാനിടയുണ്ട് എന്നും അവൻ കണക്കു കൂട്ടി.
പക്ഷേ ശ്യാമ അതിന്റേതായ ഒരു ലക്ഷണവും കാണിച്ചില്ല. തികഞ്ഞ ജാഡയിൽ വൈകുന്നേരം സാദാരണ എന്നപോലെ ബാഗും തൂക്കി, യാത്രയും പറഞ്ഞ് ഇറങ്ങി പോയി.
അന്ന് ബാലുവിന് ഭ്രാന്തായിരുന്നു. വൈകിട്ട് നന്നായി കഴിച്ചു. പ്രദീപിനെ വിളിച്ച് വീട്ടിൽ ചെയ്യേണ്ട ചില മെയ്ന്റേൻസ് ജോലികൾക്ക് വയറിങ്ങിനായി ആളെ വേണം എന്ന് അറിയിച്ചു.