ടൈംമെഷീൻ 3 [KOchoonj]

Posted by

കടയിലെ എല്ലാവരും അവരെ ബഹുമാനത്തോടെ നോക്കി..
“എല്ലാവരും അവധി ആഘോഷിക്കാൻ വന്നതായിരിക്കും അല്ലെ അങ്ങുന്നെ..”
“അതേ ശങ്കുണ്ണി.. കുറച്ചുദിവസം ഇവിടെ തങ്ങി പട്ടണത്തിലെ തിരക്കുകളൊക്കെ ഒന്നു മറക്കണം..”
“അദ്ദേഹം ഇവിടെ ആദ്യമായാണെന്നു തോന്നുന്നു.. ഇതിനുമുമ്പ് കണ്ടിട്ടില്ല..” അയാൾ ചെറുപ്പക്കാരനെ നോക്കി ചോദിച്ചു..
“അതേ ശങ്കുണ്ണി.. എന്റെ ഒരു സുഹൃത്തിന്റെ മോനാ.. അജയൻ.. നമ്മുടെ നാടൊക്കെ ഒന്നു കാണാൻ വന്നതാ..” പ്രഭാകരൻ പറഞ്ഞു..
ശങ്കുണ്ണി അജയനെ നോക്കി ഒന്നു ബഹുമാനപൂർവ്വം പുഞ്ചിരിച്ചു.. എന്നാൽ അജയൻ വെറുതെയെന്നപോലെ ശങ്കുണ്ണിയെ ഒന്നു നോക്കി..
“പാപ്പാ.. പോകാം.. ഐ ആം സോ ടയേർഡ്..” രേവതി പ്രഭാകരമേനോനെ നോക്കി..
“പോകാം മോളെ..കയറിക്കോളൂ..”
അയാൾ അതും പറഞ്ഞു കീശയില്നിന്നും ഒരുരൂപയുടെ നോട്ടെടുത്തു ശങ്കുണ്ണിക്കുനേരെ നീട്ടി.. ശങ്കുണ്ണി സന്തോഷത്തോടെ അതു മേടിച്ചു..
“എന്നാ പോയെക്കുവാ ശങ്കുണ്ണി..” അതുമ്പറഞ്ഞു അയാൾ കാറിലേക്ക് കയറി.. പുറകെ മറ്റുള്ളവരും.. കാർ നീങ്ങിയപ്പോൾ ശങ്കുണ്ണി കയ്യിലെ ഒരുരൂപാ നോട്ടിലേക്ക്‌നോക്കി.. സന്തോഷപൂർവ്വം അയാൾ അതു മേശയിലേക്കിട്ടു..
….
“മുത്തശ്ശാ.. കുളിക്കാൻ നേരയി.. വെള്ളം ചൂടാക്കി കുളിമുറിയിൽ വെച്ചിട്ടുണ്ട്..” ദേവൂട്ടി മുത്തശ്ശനോട് അതുപറഞ്ഞപ്പോൾ പടിപ്പുരയിൽ ഒരു കാർ വന്നുനിൽക്കുന്ന ശബ്ദംകേട്ടവൾ തലയുയർത്തി നോക്കി..
“ആരാ മോളെ അതു.. പ്രഭാകരനാണോ..” മുത്തശ്ശൻ അതുചോതിച്ചപ്പോൾ അവൾ അങ്ങോട്ടു സൂക്ഷിച്ചുനോക്കി.. കാറിനിന്നിറങ്ങുന്ന പ്രഭാകരമേനോൻ..
“അതേ മുത്തശ്ശ… അമ്മാവനാണ്..”
എല്ലാവരും പടിപ്പുരകടന്നു വരുന്നത് ദേവൂട്ടി നോക്കി.. എല്ലാവരും എല്ലാ വർഷവും വരുന്നതാണ്.. എന്നാൽ ഇന്ന് പുതിയ ഒരാൾ വരുന്നത് അവൾ ശ്രദ്ധിച്ചു. രേവതി അജയന്റെ കയ്യിൽ ചേർത്തുപിടിച്ചാണ് വരുന്നത്.. അവളുടെ മുഖത്തു അതിന്റെ ഒരു ഗമ പ്രകടമാണ്..
അജയന്റെ കണ്ണിലുടക്കിയത് ദേവൂട്ടി മാത്രമാണ്.. അവളുടെ സൗന്ദര്യം അവനെ വല്ലാതെ പരവശനാക്കുന്നതുപോലെ.. അജയൻ ഗ്ലാസ്ഊരി ദേവൂട്ടിയുടെ കണ്ണുകളിലേക്കു നോക്കി.. ആ നോട്ടം അവൾ ശ്രദ്ധിച്ചു.. അവന്റെ വല്ലാത്ത നോട്ടം അവളിൽ അല്പം അസ്വസ്ഥത ഉണ്ടാക്കി..
അവരെല്ലാവരും വരാന്തയിലേക്ക് കയറി.
“അച്ഛാ.. ” പ്രഭാകരൻ വിളിച്ചപ്പോൾ നാരായണമേനോൻ ഒന്നു ചിരിച്ചു..
“നീ എല്ലാവർഷവും വരാറുള്ള സമായമായല്ലോ എന്നു ഞാൻ അലോചിച്ചായിരുന്നു.. അപ്പോഴേക്കും വന്നൂലോ.. ആരാ ഇതു കൂടെ.. പുതിയ ആളാണല്ലോ..”
“മുത്തശ്ശ… ഇതു ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആളാണ്.. അജയൻ..” രേവതി അതു പറഞ്ഞു ദേവൂട്ടിയെ ഒന്നു നോക്കി… ദേവൂട്ടി അജയനെ നോക്കിയേ ഇല്ല.. അവൾ മുഖം കുനിച്ചിരുന്നു..
“ആണോ പ്രഭാകരാ.. ഇവളുടെ കാര്യം എന്നോടൊന്നു ആലോചിച്ചുകൂടായിരുന്നോ നിനക്കു.. “

Leave a Reply

Your email address will not be published. Required fields are marked *