ടൈംമെഷീൻ 3 [KOchoonj]

Posted by

ശിരസൂയർത്തി.. അവളുടെ സുന്ദരമായ മേനിയിൽ ആണ് താൻ കിടക്കുന്നത്.. അവർ പരസ്പരം കണ്ണുകളിൽ നോക്കി.. ഒന്നും മിണ്ടാൻ കഴിയുന്നില്ല.. ശരീരം നിശ്ചലമായി നിക്കുന്നതുപോലെ.. അവൻ ദേവൂട്ടിയെ നോക്കി.. അവളുടെ കണ്ണുകളിൽ ആദ്യമായി നാണം അവൻ കണ്ടു.. കരിമഷിയെഴുതിയ ആ കണ്ണുകളിലെ തിളക്കം.. അവളുടെ ചുണ്ടുകളുടെ തുടിപ്പ്..
പെട്ടെന്നുതന്നെ സ്വബോധം വന്നവൻ എഴുന്നേറ്റു.. ദ്ദേവൂട്ടിയും.. കാർത്തിക്കിന്‌ എന്തുപറയണമെന്നു അറിയില്ലായിരുന്നു.. ദേവൂട്ടി മുഖം കുനിച്ചിരിക്കുകയാണ്.. പക്ഷെ നാണമാണ് ആ മുഖത്തു.. അതിനർത്ഥം അവൾ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയോ.. ഈ ദേവകന്യക തന്നെ സ്നേഹിക്കാൻ തുടങ്ങിയോ.. അവന്റെ ചിന്തകൾ പലവഴിക്കുപോയി..
“സോറി ദേവൂട്ടി.. ഞാൻ കണ്ടില്ലായിരുന്നു..” അവൻ പറഞ്ഞൊപ്പിച്ചു..
അവൾ തലയുയർത്തി അവനെ അല്പം നാണത്തോടെ നോക്കി..
“സാരില്ല്യ കണ്ണേട്ടാ.. ഞാനും കണ്ടില്ല്യ.. കണ്ണേട്ടനൊക്കെ ബോംബായിൽ ഇംഗ്ളീഷിലാണോ സംസാരിക്കുന്നെ..”
കാർത്തിക് ഒന്നു പുഞ്ചിരിച്ചു..
“അല്ല… പിന്നെ ചില വാക്കുകൾ ഒക്കെ അങ്ങനെ വരും .. അങ്ങനെ പറഞ്ഞു ശീലിച്ചു.. അതാ..”
“മമ്.. ‘അമ്മ കിടന്നു ലെ..”
“മമ്..”
“കണ്ണേട്ടൻ വന്നോളൂ.. ഞാൻ ഭക്ഷണം എടുത്തുതരാം..”
അതും പറഞ്ഞു ദേവൂട്ടി അടുക്കളയിലേക്കു നടന്നു.. പുറകെ മനസിൽ സന്തോഷത്തിന്റെ തിരയിളക്കത്തോടെ കാർത്തിക്കും..
……
കടയിൽ ഗ്ളാസ്സുകൾ കഴുകുന്ന ശങ്കുണ്ണി.. കടയിൽ മൂന്നാലുപേർ ചായ കുടിക്കുന്നുണ്ട്.. പെട്ടെന്ന് ഒരു അംബാസിഡർ കാർ അവിടെ വന്നുനിന്നു.. എല്ലാവരും അങ്ങോട്ടുനോക്കി..
കാറിൽനിന്നിറങ്ങിയ പ്രഭാകരമേനോൻ.. ഒരു പഴയരീതിയിലുള്ള പാന്റും ഷർട്ടുമാണ് വേഷം.. പാള പോലത്തെ പാന്റാണ്.. പഴയ ജയന്റെ സിനിമകളിൽ ഒക്കെ കാണുന്നതുപോലെ.. മുടി അല്പം നരച്ചിട്ടുണ്ട്.. നരച്ചുതുടങ്ങിയ മീശയും ചുണ്ടുകളിൽ എരിയുന്ന ഒരു സിഗരറ്റും.. പ്രഭാകരമേനോനെ കണ്ടു കടക്കാരൻ ശങ്കുണ്ണി വിനയപൂർവ്വം ഒന്നു ചിരിച്ചു..
“എന്തുണ്ട് ശങ്കുണ്ണി വിശേഷങ്ങൾ.. ”
“സുഖമായി പോകുന്നു അങ്ങുന്നെ.. ഞാനും വിചാരിച്ചു നമ്മുടെ നാട്ടിൽ കാർകണ്ടപ്പോ.. അങ്ങു പട്ടണത്തില്നിന്നും വരുമ്പോ മാത്രമാണ്‌ ഇവിടെ കാർ കാണുന്നത്..”
അയാൾ അതുപറഞ്ഞപ്പോൾ പ്രഭാകരൻ ഒന്നു ചിരിച്ചു..
പെട്ടെന്ന് വണ്ടിയില്നിന്നും അയാളുടെ ഭാര്യ ലളിതയും മകൾ രേവതിയും ഇറങ്ങി.. കൂടെ ഒരു ചെറുപ്പക്കാരനും.. ലളിത ഒരു സാരിയാണ് ഉടുത്തിരിക്കുന്നത്‌.. വർണാഭമായ ഒരു സാരി.. മുഖത്തു പൗഡർ നന്നായി തേച്ചുപിടിപ്പിച്ചതായി തോന്നും.. ഒരു കൊച്ചമ്മ ഭാവം മുഖത്തുണ്ട്.. രേവതി ഒരു പാവാടയും ടോപ്പുമാണ് ഉടുത്തിരുന്നത്.. ഇരുനിറമെങ്കിലും നല്ല വടിവൊത്ത ശരീരം.. കണ്ണുകളിൽ കരിമഷിയെഴുതിയിരിക്കുന്നു.. മുടി തലയിൽ നന്നായി കെട്ടി അതിൽ ഒരു പൂ കുത്തിയിരിക്കുന്നു.. അവൾ കൂടെയുള്ള ചെറുപ്പക്കാരന്റെ കയ്യിൽ പിടിച്ചാണിരിക്കുന്നത്.. ചെറുപ്പക്കാരൻ പാന്റും ഷർട്ടും തന്നെയാണ് ഉടുത്തിരിക്കുന്നത്.. പാള പാന്റും ലൂസായി വലിയ കോളറോടുകൂടിയ ഒരു ഷർട്ടും.. അയാൾ ഒരു കറുത്ത ഗ്ലാസ്സും ധരിച്ചിരിക്കുന്നു.. അല്പം നീണ്ട മുടിയും വീതുളിപോലെത്തെ കൃതാവും കട്ടികുറഞ്ഞ മീശയുമെല്ലാം ഒരു പഴയകാല സിനിമാനടനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.. വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ് അയാൾക്ക്‌..

Leave a Reply

Your email address will not be published. Required fields are marked *