പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് A പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു, ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ് വേറെ ഇടും…
ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു…
പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി,
“പീസ് ഇടടാ @#%$^& മോനേ പീസ് ഇടടാ” എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി.
അവര്‍ തമ്മില്‍ കണ്ടു……!!! :O :O :/
……………………………………………………
പിറ്റേ ദിവസം രാവിലെ…, രംഗം വീട്ടിലെ ഭക്ഷണമേശ,
അന്തോണി ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു, ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല, ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി, എന്നിട്ട് ചോദിച്ചു,
“പീസ് ഇടട്ടെ മോനേ? പീസ് ഇനീം ഇടട്ടെ?”
മോന്‍ അപ്പനെ നോക്കി,……..
അപ്പന്‍ മോനേ നോക്കി, എന്നിട്ട് അമ്മയോട് പറഞ്ഞു…
“വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!”
Thundu Padam (joke)
Posted by