തൃഷ്‌ണ [മന്ദന്‍ രാജാ]

Posted by

”അതെന്റെ ജീവിതമായിരുന്നില്ലേ അമ്മെ ..എനിക്കെന്തും നേരിടാൻ പറ്റും ..പക്ഷെ .. പക്ഷെ അമ്മയ്ക്കും ഏച്ചിക്കും എന്തേലും വന്നാൽ … ”

” ഹ്മ്മ് … ഞാനൊരിക്കലും അവളെ അങ്ങോട്ട് പോകാനിനി നിർബന്ധിക്കില്ല . നിന്റെയും ഇഷ്ടം അതുതന്നെയാണ് എന്നെനിക്ക് അറിയാം .. പ്രത്യേകിച്ച് ഇപ്പോൾ ..” സാവിത്രി ഒന്നിരുത്തിയാണ് അവസാന വാക്കുകൾ പറഞ്ഞത് . മഹിക്കത് മനസിലായപ്പോൾ അവന്‍ മുഖമുയര്‍ത്തി അമ്മയെ നോക്കി .

” നിങ്ങടെ രണ്ടാളുടെം ജീവിതത്തിലും വലുതല്ല എന്റെയൊരു സന്തോഷവും. നിങ്ങളെന്ത് പറഞ്ഞാലും ഞാൻ കൂടെ ഉണ്ടാകും ”

സാവിത്രിയമ്മയുടെ കണ്ണുകൾ വിടർന്നു , അവൾ പെട്ടന്ന് കണ്ണടച്ചു

” ഹ്മ്മ് .. നീ വിഷമിക്കണ്ടാ .. അവളെന്ത് തീരുമാനം എടുത്താലും അതംഗീകരിക്കുക . ” സാവിത്രി അവനെ വിട്ടപ്പുറത്തേക്ക് നീങ്ങിയപ്പോൾ മഹി അവളുടെ കൈ പിടിച്ചു.

”അമ്മേ … എനിക്കിപ്പോളറിയാം അവൾ അവന്റെ അടുത്തേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ..അത് അമ്മക്കറിയുകയും ചെയ്യാം . . അതുകൊണ്ടാണ് അമ്മയെന്നെ സമാധാനിപ്പിക്കാനും ബോധ്യപ്പെടുത്താനും വന്നിരിക്കുന്നതും ”

” എന്നോടങ്ങനെ ഒന്നും പറഞ്ഞില്ല ..എന്നാലും ഞാൻ അവൾടെ അമ്മയല്ലേടാ .. പിന്നെയൊരു പെണ്ണും . എനിക്ക് അവളെ അറിയാൻ പറ്റും . പക്ഷെ ഒന്നെനിക്കുറപ്പുണ്ട് .. പഴയ ജീവിതമല്ല അവളെ അവിടെ കാത്തിരിക്കുന്നതെന്ന് . ”

സാവിത്രി അവന്റെ കൈ വിടുവിച്ചു തന്റെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് കുടിച്ചിറക്കിയിട്ട് മഹിയുടെ ശിരസ്സിൽ ഒന്നൂടെ തഴുകി തന്റെ മുറിയിലേക്ക് നടന്നു

അൽപ സമയം കൂടി ഇരുന്നിട്ടാണവൻ മുറിയിലേക്ക് മടങ്ങിയത് .

സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു എന്നാലും അവനുറക്കം വന്നിരുന്നില്ല . അല്പം കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൻ എണീക്കാൻ ശ്രമിച്ചു .

”മഹീ ..മോനെ .. ”

പതറിയൊരു ശബ്ദം ..

”ഏച്ചീ … ഉറങ്ങീല്ലേടി … ” മഹി ചാടിയെണീറ്റവളുടെ കൈ പിടിച്ചു .

” കിടന്നു .. ഉറക്കം വന്നില്ലടാ ” കാവേരി അവനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *