അവരുടെ ഭര്‍ത്താവ് എഴുന്നേറ്റ് വണ്ടി നിര്‍ത്തൂ എന്ന് ആക്രോശിച്ചു. പെട്ടെന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ആ സ്ര്തീയുടെ നിലവിളിയും അവരുടെ ഭര്‍ത്താവിന്റെ ആക്രോശവും കേട്ട് ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും ഒന്ന് ഞെട്ടി. ഡ്രൈവര്‍ സ്വയം നിയന്ത്രിക്കുന്ന ഡോര്‍ ഉള്ള ബസ് ആയതുകൊണ്ട് കള്ളനു ബസ്സിന്റെ ഡോര്‍ തുറന്ന് പുറത്ത് ഇറങ്ങാന്‍ പറ്റില്ലല്ലോ.
വണ്ടി നേരെ ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടേരേ എന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ ചില തമിഴന്മാര്‍ക്ക് അപ്പോള്‍ അവിടെ തന്നെ ഇറങ്ങണം. പറ്റില്ലാ എന്ന് കണ്ടക്ടറും. അതോടെ എന്റെ ഉറക്കവും പോയി.
പന്ത്രണ്ടേകാലോടെ ബസ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ എത്തി. ഡോര്‍ തുറന്ന് കണ്ടക്ടറും മാല മോഷണം പോയ സ്ര്തീയും അവരുടെ ഭര്‍ത്താവും മാത്രം ഇറങ്ങി നേരേ സ്‌റ്റേഷനിലേക്ക് പോയി. അഞ്ചുമിനിട്ട് കഴിഞ്ഞതും നാലു പുരുഷ പോലീസുകാരും രണ്ടു ലേഡി കോണ്‍സ്റ്റബിളും കൈകളില്‍ ലാത്തിയുമായി ഇറങ്ങി വന്ന് രണ്ട് ഡോറിന്റെയും അടുത്തായി നിന്നു. ഡ്രൈവര്‍ ഡോര്‍ തുറന്നതും ബസ്സിലെ എല്ലാ യാത്രക്കാരേയും അവരുടെ ബാഗുകള്‍ സഹിതം ഇറക്കി സ്‌റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടുപോയി. മൊത്തം ബസ്സില്‍ 68 യാത്രക്കാര്‍ ഉണ്ടായിരുന്നു. 42 പുരുഷന്മാരും 26 സ്ര്തീകളും. ഒരു പോലീസുകാരന്‍ ഈ കണക്ക് തന്റെ കൈയ്യിലുള്ള ഡയറിയില്‍ കുറിച്ച് ബസ്സില്‍ കയറി സ്വര്‍ണ്ണ മാല കള്ളന്‍ നിലത്തോ സീറ്റിലോ ഇട്ടിട്ടുണ്ടോ എന്നു പരിശോദിച്ചു.
അപ്പോള്‍ സ്‌റ്റേഷന്‍ ചാര്‍ജില്‍ ഉണ്ടായിരുന്നത് ജോര്‍ജ് എന്ന ഒരു എ.എസ്.ഐ. ഏതാണ്ട് അന്‍പത് വയസ്സ് പ്രായമുള്ള കഷണ്ടി കയറിയ ഒരാള്‍. പിന്നെ സ്തീകളും പുരുഷന്മാരുമായി ഏതാണ്ട് പത്തോളം കോണ്‍സ്റ്റബിള്‍സും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍സും.
ആദ്യം ആണുങ്ങളേയും പെണ്ണുങ്ങളേയും രണ്ട് വരിയായി നിര്‍ത്തി. സ്ര്തീകളുടെ വരിയില്‍ ഞാന്‍ പതിനേഴാമതായിട്ടാ നില്‍ക്കുന്നത് പുരുഷ യാത്രക്കാരെ പുരുഷപോലീസും സ്ര്തീ യാത്രക്കാരേ ലേഡി കോണ്‍സ്റ്റബിളും ദേഹം മുഴുവന്‍ പരിശോദിച്ചു. ഒന്നും കിട്ടായായപ്പോള്‍ ഓരോരുത്തരുടേയും ബാഗുകള്‍ പരിശോദിക്കാന്‍ തുടങ്ങി.
എന്റെ മുന്നിലുള്ള പതിനാറുപേരുടേ ബാഗ് പരിശോദിച്ചിട്ടും അവര്‍ക്ക് ഒന്നും കിട്ടിയില്ലാ. അവരെയൊക്കെ സ്‌റ്റേഷന്റെ പുറത്ത് നിര്‍ത്തിച്ചു. ഒടുവില്‍ പതിനേഴാമതായി നിന്ന എന്നോട് എന്റെ ബാഗുമായി മേശയുടെ അടുത്തേക്ക് വരാന്‍ പറഞ്ഞു. സിനിമയിലും സീരിയലുകളിലും മാത്രമേ ഞാന്‍ പോലീസ് സ്‌റ്റേഷന്‍ കണ്ടിട്ടുള്ളു. ജീവിതത്തില്‍ ഇത് ആദ്യമായിട്ടാ ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ കയറുന്നത്. അതിന്റെ ഒരു പേടിയും പരിഭ്രാന്തിയും ഒക്കെ എന്നിലുണ്ട്. ഞാന്‍ എന്റെ ബാഗുകളുമായി അവരുടെ അടുത്തെത്തി. അവിടെ നിന്ന ഒരു ലേഡി കോണ്‍സ്റ്റബിള്‍ എന്റെ കൈയ്യില്‍ നിന്നും രണ്ടു ബാഗുകളും ബലമായി പിടിച്ചെടുത്ത് മേശപ്പുറത്ത് വെച്ച് നോക്കിയപ്പോള്‍ ആദ്യം ഹാന്‍ഡ് ബാഗിന്റെ സിപ്പ് അല്‍പ്പം തുറന്നിട്ടുണ്ടായിരുന്നു. ആ സിപ്പ് അവര്‍ മുഴുവനായി തുറന്ന് ഹാന്‍ഡ് ബാഗിനുള്ളില്‍ കൈയ്യിട്ടപ്പോള്‍ അവര്‍ക്ക് ബാഗിനുള്ളില്‍ നിന്നും ഒരു സ്വര്‍ണ്ണ മാല കിട്ടി. ആ മാല പൊക്കി ഇതാണൊ നിങ്ങളുടെ മാല എന്ന് മാല കളവുപോയ സ്ര്തീയോട് ചോദിച്ചതും അവര്‍ അതേ എന്ന് ഉത്തരം പറഞ്ഞതും ഞാന്‍ മോഹാത്സ്യപ്പെട്ട് അവിടെ തന്നെ വീണു.
പിന്നെ ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു ബഞ്ചില്‍ കിടക്കുന്നതും ഒരു ലേഡി കോണ്‍സ്റ്റബിള്‍ എന്റെ മുഖത്ത് വെള്ളം തളിക്കുന്നതും കണ്ടു. ഞാന്‍ എഴുന്നേറ്റതും അവര്‍ എനിക്ക് കുടിക്കാന്‍ കുറച്ച് വെള്ളം തന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജീപ്പ് സ്‌റ്റേഷന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന
തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
Posted by