എന്നു പറഞ്ഞ് അവിടെ നിന്നും അല്‍പ്പം ഭക്ഷണം കഴിച്ച് ഇറങ്ങി. പെണ്ണിന്റെ ആങ്ങള ചെക്കന്‍ തന്നെ എന്നെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടു. വീട് മാറിയതുകൊണ്ടാകാം കല്യാണപെണ്ണിന്റെ വീട്ടിലെ രണ്ടുദിവസത്തെ ഉറക്കവും എനിക്ക് ശരിയായില്ലാ.
ഞാന്‍ ചെന്നപ്പോഴേക്കും കോഴിക്കോട് ബോര്‍ഡ് വെച്ച് എനിക്ക് പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് ബസ് നില്‍ക്കുന്നു. ആളുകള്‍ കയറി തുടങ്ങിയിരുന്നു. ലേഡീസിനു ഇരിക്കാവുന്ന സ്ഥലത്തെ സൈഡ് സീറ്റ് നോക്കിയപ്പോള്‍ നോ രക്ഷ. അതുകൊണ്ട് മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ലേഡീസ് സീറ്റിന്റെ മുകളിലെ ബര്‍ത്തില്‍ എന്റെ വസ്ര്തങ്ങള്‍ നിറച്ച ബാഗ് (രണ്ടു ദിവസത്തെ മുഷിഞ്ഞ വേഷങ്ങള്‍ ഉള്‍പ്പെടെ) വെച്ച് ഇങ്ങേ അറ്റത്ത് ഹാന്‍ഡ് ബാഗുമായി ഞാന്‍ ഇരുന്നു. ബസ്സില്‍ കയറിയ വിവരം വീട്ടുകാരെ വിളിച്ച് അറിയിക്കാന്‍ മൊബൈല്‍ എടുത്തപ്പോഴാ അതില്‍ ചാര്‍ജ് ഇല്ലാ എന്നു മനസ്സിലായത്. ഇന്നലെ രാത്രി പാര്‍ട്ടി കഴിഞ്ഞ് വന്നപ്പോള്‍ ഞാന്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടതാ പക്ഷെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നുകാണും. ഇനി വീട്ടില്‍ വിളിച്ച് പറഞ്ഞില്ലെങ്കിലും അവര്‍ക്ക് അത് ഒരു പ്രശ്‌നവുമല്ലാ. ഞാന്‍ എങ്ങിനെയെങ്കിലും വീട്ടില്‍ എത്തിക്കോളുമെന്ന് അവര്‍ക്കറിയാം. പിന്നെ സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ മൊബൈല്‍ ചാര്‍ജര്‍ സാധാരണ ഉണ്ടാകാറില്ലല്ലോ. ഏതായാലും ഞാന്‍ നേരിട്ട് വീട്ടിലോട്ട് അല്ലേ പോകുന്നത് എന്നു കരുതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചു. അപ്പോഴേക്കും ഏതാണ്ട് അഞ്ചാറു പവന്‍ തൂക്കമുള്ള നല്ല ഇറക്കത്തിലുള്ള ഒരു സ്വര്‍ണ്ണമാല ധരിച്ച ഒരു സ്ര്തീയും പുരുഷനും വന്ന് ബസ്സില്‍ കയറി. അവരും എന്നേപോലെ ചുറ്റിനും ഒന്ന് നോക്കിയിട്ട് എന്റെ ഇടതുവശത്തെ സീറ്റില്‍ ഇരുന്ന ആളോട് പുറകിലത്തെ സീറ്റിലോട്ട് ഇരുന്നാല്‍ ഞങ്ങള്‍ ഫാമിലിക്ക് ഇവിടെ ഇരിക്കാമായിരുന്നു എന്നു പറയുന്നതും നോ പ്രോബ്ലം എന്നും പറഞ്ഞ് അയാള്‍ പുറകിലത്തെ സീറ്റിലേക്ക് മാറിയിരിക്കുന്നതും കണ്ടു. രണ്ടു സീറ്റുള്ളതില്‍ സൈഡില്‍ ഭര്‍ത്താവും ഇപ്പുറം ഭാര്യയും ഇരുന്നു. ബസ് പുറപ്പെടുന്നതിനും മുന്‍പായി ഞങ്ങള്‍ സ്ര്തീകള്‍ വെറുതെ ഒന്ന് പരിചയപെട്ടു. അവര്‍ ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയതാണെന്നും അവിടം മുഴുവന്‍ കറങ്ങി ഒടുവില്‍ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് തിരിച്ച് എറണാകുളത്തേക്ക് പോകുന്നു. ഭര്‍ത്താവ് സിവില്‍ എഞ്ചീനിയറായി എറണാകുളത്ത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഈ സ്ര്തീക്ക് ജോലിയൊന്നുമില്ല. ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ഡ്രൈവറും കണ്ടക്ടറും വന്ന് ബസ്സില്‍ കയറി. 7.20 ആയപ്പോള്‍ വണ്ടി വിട്ടു. അപ്പോഴേക്കും ബസ് മിക്കവാറും ഫുള്ളായി. ടിക്കറ്റ് എടുക്കാന്‍ വന്ന കണ്ടക്റ്ററോട് കോഴിക്കോട് എപ്പോള്‍ എത്തുമെന്ന് ചോദിച്ചപ്പോള്‍ വഴിയില്‍ ബ്ലോക്ക് ഒന്നുമില്ലെങ്കില്‍ സന്ധ്യയോടുകൂടി കോഴിക്കോട് എത്തുമെന്ന് പറഞ്ഞു. രണ്ടുദിവസം ശരിക്കും ഉറങ്ങാന്‍ കഴിയാതിരുന്ന ഞാന്‍ ബസ് വിട്ട് കുറച്ച് കഴിഞ്ഞതും ഉറക്കം തുടങ്ങി.
എന്തോ ബഹളം കേട്ട് ഞാന്‍ ഉണര്‍ന്നപ്പോള്‍ ബസ് ആലപ്പുഴ കഴിഞ്ഞ് മാരാരിക്കുളം എന്ന സ്ഥലത്ത് എത്തിയിരിക്കുന്നു. അപ്പോള്‍ സമയം 11.40. അവിടെ നിന്നും ഏതോ അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നഇരുപതോളം പുരുഷന്മാരും സ്തീകളും ബസ്സിന്റെ പുറക് വാതിലില്‍ കൂടി കയറി. അവരെ കണ്ടപ്പോള്‍ തമിഴ്‌നാട്ടുകാരെ പോലെ തോന്നിച്ചു. അവര്‍ കയറിയതും ആ ബസ് മുഴുവന്‍ മദ്യത്തിന്റെ മണം നിറഞ്ഞു. ചിലര്‍ക്ക് ശര്‍ദ്ദിക്കാന്‍ വരെ വന്നു എന്നു തോന്നുന്നു. ബസ് ഫുള്‍ ആയതുകൊണ്ട് അവര്‍ക്ക് ഇരിക്കാന്‍ സീറ്റൊന്നുമുണ്ടായിരുന്നില്ലാ. മദ്യത്തിന്റെ മണവും അവരുടെ ബസ്സിലെ കല പില സംസാരവും സംസാരത്തിനിടയില്‍ ചിലരുടെ വായില്‍ നിന്നും വെറ്റില മുറുക്കിയ തുപ്പല്‍ തെറിക്കുകയും ചെയ്തപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന ചിലര്‍ അവരോട് കയര്‍ത്ത് സംസാരിച്ചപ്പോള്‍ അവര്‍ കൂട്ടത്തോടെ ബസ്സിന്റെ മുന്‍ഭാഗത്ത് സ്ര്തീകള്‍ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. പെട്ടെന്ന് തിരുവനന്തപുരം മുതല്‍ ഈ ബസ്സില്‍ എന്റെ ഇടത് വശത്തെ സീറ്റിലിരുന്ന എറണാകുളം യാത്രക്കാരി എന്റെ മാല….എന്ന് പറഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി. അതോടെ
തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
Posted by