തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Posted by

അടക്കാന്‍ പറഞ്ഞിട്ട് ആ സ്ര്തീയോടും ഭര്‍ത്താവിനോടും പറഞ്ഞു ഇത് ഞാന്‍ കേസ്സാക്കുന്നില്ല. കേസ്സാക്കിയാല്‍ ഈ മാല തൊണ്ടിമുതലായി എനിക്ക് കോടതിയില്‍ ഹാജരാക്കേണ്ടി വരും. പിന്ന് ഈ മാല നിങ്ങള്‍ക്ക് തിരിച്ചുകിട്ടണമെങ്കില്‍ മാസങ്ങളെടുക്കും. പിന്നെ മാല (എന്നെ ചൂണ്ടി കാണിച്ച്) ഈ സ്ര്തീയുടെ ബാഗില്‍ നിന്ന് കിട്ടിയതുകൊണ്ട് എനിക്ക് ഇവരേയും കേസ്സില്‍ ഉള്‍പ്പെടുത്തേണ്ടി വരും. പിന്നെ കേസ്സാകുമ്പോള്‍ എത്ര പ്രാവശ്യം നിങ്ങള്‍ കോടതി കയറി ഇറങ്ങേണ്ടി വരുമെന്നൊന്നും ഞാന്‍ പറയുന്നില്ലാ. പിന്നെ കേസ്സാക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ അതുമാകാം.
ഞങ്ങള്‍ക്ക് കേസ്സൊന്നും വേണ്ടാ സാറെ. മാല തിരിച്ചുകിട്ടിയാല്‍ മാത്രം മതി. എന്നാല്‍ അത് ഒരു വെള്ള പേപ്പറില്‍ എഴുതികൊടുത്തിട്ട് നിങ്ങള്‍ പോയ്‌ക്കോളു എന്നായി എസ്.ഐ. പിന്നെ എന്നെ ചൂണ്ടി ഈ സ്ര്തീയോട് എനിക്ക് ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്. അതുകൊണ്ട് കണ്ടക്ടറോട് സെല്ലില്‍ കിടക്കുന്ന രണ്ടുപേരേയും എന്നേയും ഒഴിവാക്കി ബസ്സ് എടുത്ത് പോയ്‌ക്കോ എന്നു പറഞ്ഞ് വീണ്ടും എസ്. ഐ. അദ്ദേഹത്തിന്റെ മുറിയില്‍ കയറി.
ബസ് പോയതും എന്നെ എസ്.ഐ. അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ ചെന്നപ്പോള്‍ ആദ്യം എന്നോട് അവിടെയുള്ള ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ കസേരയില്‍ ഇരുന്നതും അദ്ദേഹം എന്നോട് ചോദിച്ചു…. എടോ സുജേ തനിക്ക് എന്നെ മനസ്സിലായില്ലേ. ഇത് ഞാനാടോ നിന്റെ കൂടെ പണ്ട് കോളേജില്‍ പഠിച്ച എബിന്‍ മാത്യു.
അപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷം. എടാ എബി നീയാണോ ഇവിടുത്തെ എസ്.ഐ. സത്യത്തില്‍ ഈ മാല മോഷണം കാരണം ഞാന്‍ ആകെ പേടിച്ച് പരിഭ്രമിച്ച് ഇരിക്കുകയായിരുന്നു. നീ സ്‌റ്റേഷനിലേക്ക് വന്നപ്പോള്‍ തന്നെ നീ എബിയല്ലേ എന്ന് എനിക്ക് ഒരു സംശയം തോന്നിയതാ. പിന്നെ പേടി കാരണം ഞാന്‍ ഒന്നും ചോദിച്ചില്ലാ എന്നേയുള്ളു. എന്നാലും എബി നീ ഒരു ദൈവദൂതനെ പോലെ ഈ സമയത്ത് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് നിന്നെ എന്തൊക്കയോ ചെയ്യാന്‍ തോന്നുന്നു.
അതിനെന്താ നിനക്ക് എന്താ ചെയ്യേണ്ടത് എന്നുവെച്ചാല്‍ ചെയ്‌തോ പക്ഷെ അതൊന്നും ഇപ്പോള്‍ ഇവിടെ വെച്ച് വേണ്ടാ. അതൊക്കെ നമുക്ക് ഞാന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ചെന്നിട്ട.് പിന്നെ സുജേ….സമയം ഒരു മണി കഴിഞ്ഞില്ലേ….എനിക്ക് നല്ല വിശപ്പുണ്ട്. രാവിലെ ആറുമണിക്ക് രണ്ട് ദോശയും കഴിച്ച് ഈ യൂണിഫോമില്‍ കയറിയതാ. ഇവിടെ അടുത്ത് ഹൈവേയില്‍ നല്ല വെജിറ്റബിള്‍ ബിരിയാണി കിട്ടും എന്നും പറഞ്ഞ് ഒരു കോണ്‍സ്റ്റബിളിനോട് രണ്ട് വെജിറ്റബിള്‍ ബിരിയാണി പാര്‍സല്‍ ആയി വാങ്ങി ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ട് വരാന്‍ പറഞ്ഞ് പേഴ്‌സില്‍ നിന്നും കാശ് എടുത്തു കൊടുക്കുന്നത് കണ്ടു.
എന്നിട്ട് ഞങ്ങള്‍ രണ്ടുപേരും എബിയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് നടന്നു. ഒരു കൊച്ചു വീട്. ആകെ ഒരു ബെഡ്ര്‌റുമേയുള്ളു. അതില്‍ ഒരു ഫാമിലി കോട്ട് കട്ടിലുണ്ട്. ആ ബെഡ്‌റൂമിനോട് ചേര്‍ന്ന് ഒരു അച്ചാച്ചഡ് ബാത്ത്‌റും. എബി ബാത്ത്‌റൂം കാണിച്ച് എന്നോട് വേണമെങ്കില്‍ ഒന്ന് ഫ്രഷ് ആയിക്കോളാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു ഒരു മാല മോഷണവും അത് എന്റെ ബാഗില്‍ നിന്നും തന്നെ കിട്ടുകയും ഒക്കെ ചെയ്തപ്പോള്‍ ഞാന്‍ ആകെ പേടിച്ച് വിറച്ച് വിയര്‍ത്ത് പോയി….എനിക്ക് ഒന്ന് കുളിക്കണം എബി എന്നു പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ എബി ഒരു തോര്‍ത്തുമുണ്ട് എനിക്ക് എടുത്തു തന്നു പിന്നെ അലമാര തുറന്ന് ഒരു ടീ ഷര്‍ട്ടും ഒരു ട്രാക്ക്‌സൂട്ടും എടുത്ത് തന്നിട്ട് എന്നോട് പറഞ്ഞു ഇതൊക്കയേ ഇവിടുള്ളു. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ബര്‍മുഡ തരാം. സോപ്പ് ബാത്ത്‌റൂമില്‍ തന്നെയുണ്ട്.
എടാ വയസ്സിത്രയായിട്ടൂം നീ ഇതുവരെ കെട്ടിയില്ലേടാ എന്ന എന്റെ ചോദ്യത്തിനു മനസമ്മതം രണ്ടു മാസം മുന്‍പേ നടന്നു. കെട്ടാന്‍ പോകുന്ന കൊച്ചിന്റെ പേര്‍ ആന്‍ മേരിയെന്നാ. അവള്‍ ഇപ്പോള്‍ ബി.എ-ക്ക് പഠിച്ചുകൊണ്ടിരിക്കുകയാ. പഠിപ്പുകഴിഞ്ഞതും കല്യാണം നടക്കും. അവളുടെ അപ്പന്‍ പ്ലാന്റര്‍ കുരിയാക്കോസ്. ത്രിശ്ശൂരിലെ ഒരു കൊമ്പന്‍ സ്രാവാ. അയാള്‍ക്ക് ഇല്ലാത്ത ബിസിനസ്സ് ഒന്നുമില്ലാ.

Leave a Reply

Your email address will not be published. Required fields are marked *