പപ്പ -” എനിക്കൊന്നും വേണ്ട മമ്മി. എനിക്കതിനുള്ള സമയവും ഇല്ല.എനിക്ക് തല്കാലം ഒരു ജോലിയുണ്ട്, അത് മതി. ”
അമ്മാമ -” എന്നാ ഷാജി നോക്കട്ടെ, എന്നാടാ ”
ആന്റി -” അങ്ങനെ നോക്കാനൊന്നും ഞങ്ങളിവിടെ വലിഞ്ഞുകേറി വന്നതൊന്നുവല്ല. ഒരു കാര്യം ചെയ്യ്. വീതം വെക്ക്, അപ്പോ പിന്നെ തർക്കിക്കണ്ടല്ലോ. കുഞ്ഞേച്ചിക്ക് കട കൊടുത്തതുകൊണ്ട് ഞങ്ങൾക്കെന്തെങ്കിലും കൂടുതൽ തരേണ്ടി വരും, അത്രയല്ലേ ഒള്ളു. ”
അമ്മാമ -” ഞാൻ പറഞ്ഞല്ലോ, വെട്ടിമുറികലും പങ്കിടലൊക്കെ ഞാൻ മരിച്ചിട്ട് മതി ”
ആന്റി -“ഓ.. നിധി കാക്കുന്ന ഭൂതത്തിനെപോലെ എല്ലാം കെട്ടിപിടിച്ചോണ്ടിരുന്നോ, എന്താ മനുഷ്യ നോക്കി നിക്കുന്നെ അങ്ങോട്ടു ഇറങ്ങിക്കെ. മതി പിള്ളേരെ തിന്നത്, നിങ്ങളെന്താ തിന്നാനൊന്നും ഇല്ലാതെ കിടക്കുവാനോ ”
അമ്മാമ “- പിള്ളേരെ ഭക്ഷണത്തിന്റെ മുന്നിന്നു പിടിച്ചോണ്ട് പോകാതെ, നീ നിക് നമുക്ക് സമാധാനമുണ്ടാകാം ”
ആന്റി -” വേണ്ട മമ്മി, എനിക്കെല്ലാം മനസിലായി, ഇനി ഈ വീട്ടിൽ ഒരു നിമിഷം ഞാനും എന്റെ പിള്ളാരും നിൽക്കില്ല, ഒരു പിടി ഉപ്പുപോലും എനിക്കും എന്റെ പിള്ളേര്ക്കും ഈ വീട്ടിന്നു ഇനി വേണ്ട. എന്താ മനുഷ്യ വടിവിഴുങ്ങിയതുപോലെ നികുന്നെ, ഇങ്ങോട്ടേറങ്ങാനല്ലേ പറഞ്ഞത് ”
അങ്ങനെ ജാൻസി ആന്റി പിണങ്ങിപോയി.പപ്പ കൊറേ തടയാനൊക്കെ ശ്രേമിച്ചു, പക്ഷെ ഫലമുണ്ടായില്ല.
അമ്മാമ -” നീ ഇങ്ങു പോരെടാ ചെറുക, അവൾടെ സ്വഭാവം എനിക്കറിയത്തില്യോ. ഒന്നാറിതണുക്കുമ്പോ ഇങ്ങു പോന്നോളും.
അവർ പോയി.
പപ്പ -” മമ്മി, ഇനി എന്നാ പ്ലാൻ? ”
അമ്മാമ -” എന്നാ പ്ലാനാടാ മോനെ? ”
പപ്പ -” മമ്മി ഞങ്ങളുടെ കൂടെ അങ്ങോട്ടു പോരെ,വീട് തല്കാലം, ആ മാനേജർ പയ്യനോട് നോക്കാൻ പറയാം”
അമ്മാമ “- അതല്ലടാ, പത്തു, പതിനഞ്ചു വർഷം ഞാൻ നിങ്ങളുടെ കൂടെ അവിടെത്തന്നെയല്യോ ജീവിച്ചത്, നീ എന്നെ പൊന്നുപോലെ നോകീട്ടുമുണ്ട്. പക്ഷെ ഇപ്പോ ചാച്ചൻ ജീവിച്ചു മരിച്ച ഈ വീട്ടിന്നു വിട്ടുനിക്കാൻ ഒക്കത്തില്ലടാ, അതാ ”
പപ്പ -” മനസിലായി മമ്മി, അന്നാ തല്കാലം ഇവനും ഇവളും ഇവിടെ നിൽക്കട്ടെ, എന്തായാലും കട അതികം ദിവസം പൂട്ടിയിടണ്ട, ഇന്നലെയും ആ മാനേജർ ചെക്കൻ വിളിച്ചായിരുന്നു. ഞാൻ നാളെ അങ്ങ് പോയേകുവ, ലീവും അധികമില്ല. “