അമ്മാമ -” നീ എന്നതാ ഈ പറയുന്നേ, എന്റെ കാലശേഷം, നിങ്ങളെന്തു വേണേലും ആയിക്കോ, ഇപ്പോ ഞാൻ അതിനു സമ്മതിക്കൂല. ഞാൻ ഒറ്റക് ജീവിച്ചോളാം. എന്നെക്കുറിച്ചു ആരും വേവലാതിപെടണ്ട.
ഞാൻ -” ഞാനും അമ്മാമേടെ കൂടെ ഇവിടെ താമസിച്ചോളാം ”
അമ്മാമ എന്നെ കെട്ടിപിടിച്ചു, നെറ്റിയിൽ ഒരു ഉമ്മ തന്നു.
ആന്റി -” നീയൊന്നു പോടാ ചെക്കാ, നീ കൊറച്ചുകഴിഞ്ഞു പഠിച്ചു ജോലിയും മേടിച്ചു, ഏതേലും പത്രാസുകാരിയെയും കെട്ടിയങ്ങു പോകും. ഞങ്ങളുടെ അമ്മയെകുറിച്ച് ഞങ്ങൾക്കെ വേവലാതി ഉണ്ടാകു.”
ഞാൻ -” എന്നാ ഞാൻ, അമ്മമായെതന്നെ അങ്ങ് കെട്ടാം, എന്താ? ”
ആന്റി -” ടാ ചെറുക, മൂത്തവരോട് തർക്കുത്തരം പറയാതെ നീ മിണ്ടാതിരുന്നേ ”
അമ്മാമ -” മോനെ, നീ മിണ്ടാതിരിക്, ഞാൻ പറഞ്ഞോളാം. മോനെ ഷാജി, നിന്റെ റിയൽഎസ്റ്റേറ്റ് ബിസിനസ്, നമ്മുടെ വീടുവെച്ചോണ്ടുതന്നെ വേണോ? ”
ഷാജി അങ്കിൾ -” അയ്യോ.. അമ്മച്ചി ഞാൻ അങ്ങനൊന്നും ”
അമ്മാമ -” മോനെ നീ പാവമാ, ഇതൊന്നും നിന്റെ മണ്ടേലുദിച്ച ബുദ്ധിയല്ലന് അമ്മച്ചിക്ക് നന്നായിട്ടറിയാം. ഞാൻ എല്ലാവരോടും കൂടി, ഒന്ന് പറഞ്ഞന്നേ ഒള്ളു. ”
ആന്റി -” അത് മമ്മി എന്നെ ഉദ്ദേശിച്ച പറഞ്ഞതെന്ന് മനസിലായി, കുഞ്ഞേച്ചി എന്താ മിണ്ടാതിരിക്കുന്നത്. ഞാൻ എല്ലാവർക്കും വേണ്ടിയാ സംസാരിക്കുന്നെ ”
മമ്മി -“എന്നെ മമ്മി കടയിലെ കാര്യങ്ങൾ ഏല്പിച്ചിട്ടുണ്ട്, ആരെയും കുടിയിറക്കിയൊന്നും എനിക്ക് വേണ്ട ”
ആന്റി -” ശെരിയാ, ഞാൻ പഠിക്കാൻ ഇത്തിരി മണ്ടിയായിരുന്നു. ഈ കണക്കും കുത്തികുറികലൊന്നും എന്നെകൊണ്ട് കൂടില്ല. കട കുഞ്ഞേച്ചിക്ക്തന്നെ കിട്ടുവെന്ന് ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യവാ ”
മമ്മി -” ദേ.. ജാൻസി തോന്ന്യവാസം പറഞ്ഞാലുണ്ടല്ലോ ”
പപ്പ -” മിണ്ടാതിരിയെടി ”
അമ്മാമ -” മോളെ ജാൻസി, പോത്ത് വാല് പൊക്കുന്നതു കണ്ടാലറിയില്ലേ, നീയും എന്റെ വൈറ്റിൽത്തന്നെയല്ലേ ജനിച്ചത്.നിനക്കെന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ, റോഡിന്റെ താഴെയുള്ള 15 സെന്റ് തല്കാലം നിനക്ക് എഴുതിത്തരാം. അല്ലെങ്കിൽ റബറും ഏലവും കാപ്പിയോക്കെ ഷാജിയും സോളമനുംകൂടി നോക്കട്ടെ, വേറെ ജോലിയൊന്നും പിന്നെ ആവശ്യാവില്ലല്ലോ, ഞാനാ മാനേജർ പയ്യനോട് പറഞ്ഞോളാം. “