തിരിച്ചു വരവ്
Thirichu Varavu Kambikatha Author മന്ദന്‍ രാജാ
“” മാഡം ….യൂബർ വിളിക്കണോ ? ?”
“‘വേണ്ട …. അല്ലെങ്കിൽ ഒരോട്ടോ വിളിച്ചു തരാൻ പറ്റുമോ ? “‘
റിസ്പഷനിസ്റ്റിന്റെ മുഖത്തുവിരിഞ്ഞ ചിരി ഗൗനിക്കാതെ വസുന്ധര ശങ്കർ മുന്നിലെ ചെയറിലേക്കമർന്നു ഇന്ത്യൻ എക്സ്പ്രസ് എടുത്തു നിവർത്തി . പത്രത്തിന് മുകളിലൂടെ റിസപ്‌ഷനിസ്റ്റിനെ നോക്കിയപ്പോൾ അയാൾ തന്നെ ഇടയ്ക്കിടെ നോക്കി ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു .
അയാൾക്കറിയാം തന്റെ ഓരോരോ വട്ടുകൾ … തന്റെ മാത്രമായ വട്ടുകൾ …. താനതിനെ ഇഷ്ടങ്ങൾ എന്ന് വിളിക്കും …. ഇതുംഅത് പോലെയുള്ള ഒരിഷ്ടമല്ലേ …. തനിക്ക് വേണ്ടിയുള്ള ഇഷ്ടം …അതിനായുള്ള യാത്ര .
” മാഡം ഓട്ടോ എത്തിയിട്ടുണ്ട് “‘ അയാളുടെ ശബ്ദം മുന്നിലെത്തിയപ്പോൾ എഴുന്നേറ്റു .
“‘മാഡം … ലഗ്ഗേജ് “‘
“” ഒരാഴ്ച അതിനുള്ളിൽ ഞാൻ തിരികെ എത്തും
ഞാനെത്തും ””’
“‘ അതല്ല മാഡം ….. ബാഗ് എടുക്കാൻ ഉണ്ടോ ?” കയ്യിലെ വാനിറ്റി ബാഗ് മാത്രം ശ്രദ്ധയിൽ പെട്ടതിനാലാവും അയാളങ്ങനെ ചോദിച്ചത്
“” ഹേയ് … ഇതേയുള്ളൂ …താങ്ക്സ് “‘
ഓട്ടോയിൽ കയറി സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്ന് പറഞ്ഞതും ഓട്ടോക്കാരൻ മിററിലൂടെ നോക്കുന്നത് കണ്ടു .
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്കുള്ള ക്യൂവിൽ നിന്ന് ട്രിവാൻഡ്രം മെയിലിനു തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുക്കുമ്പോഴും വസുന്ധരാ ശങ്കറിന്റെ മനസ് ശൂന്യമായിരുന്നു …. ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്. വസുന്ധര തിരക്കിനിടയിലൂടെ നടന്നു ശരവണ ഭവനിൽ എത്തി ചൂട് വടയും ചട്നിയും പാർസൽ വാങ്ങി . അവിടെ നിന്ന് തന്നെ ഒരു ചായയും മൊത്തിക്കുടിച്ചു തിരക്കിട്ടു നടക്കുന്ന ജനങ്ങളെ നോക്കി നിൽക്കുമ്പോൾ അവൾക്ക് പുച്ഛം തോന്നി . ആർക്കോ വേണ്ടി ജീവിക്കുന്നവർ .