“ആര് … കൊടുക്കണമെന്നാ… “മാധവൻ ഗൗരവത്തിൽ ചോദിച്ചു.
” ഞാൻ കൊടുത്തോളാമേ… അച്ഛനവനെ ജോലിക്ക് പറഞ്ഞ് വിട്ടാ മതി. രാത്രി കണക്ഷൻ കട്ടായാൽ നാട്ടുകാർ എന്നെ വിളിക്കും, പിന്നെ അച്ഛന് അവിടിരുന്ന് തുമ്മാനേ നേരം കാണു … ”
“തല തിരിഞ്ഞ മക്കളുണ്ടായാൽ അച്ഛൻ മാർക്ക് തുമ്മാനേ നേരം കാണൂ ”
കൂടുതൽ ഒന്നും പറയാതെ ബാലൻ ഫോൺ കട്ട് ചെയ്തു.
” അപ്പൂപ്പാ എനിക്ക് രാത്രി അവിടെ പോവാൻ പേടിയാ”
“പേടിയോ ഛേ… ശൂലം കുടിയിലെ മൂത്ത കൊച്ചുമകന് പേടിയോ? ഛേ… ഇവിടെ ഞാനുണ്ടല്ലോ. മോൻ രാത്രി പൊയ്ക്കോ… പേടി തോന്നുമ്പോൾ അപ്പൂപ്പനെ വിളിച്ചാൽ മതി… ”
മാധവൻ കൊച്ചുമകൻ ജിഷ്ണുവിൻ്റെ തോളിൽ കയ്യിട്ടു.
സീൻ 4
ടിഫിൻ ബോക്സിലേക്ക് ഷീലു ജിഷ്ണുവിന് രാത്രിയിൽ കഴിക്കുവാനുള്ള ആഹാരം എടുത്ത് നൽകി.
ചുവരിലെ ക്ളോക്കിൽ സമയം വൈകുന്നേരം ആറ്.
“ഓഫീസിൻ്റെ ഗ്രില്ലടച്ചിട്ട് നീ അകത്തിരുന്നാൽ മതി കേട്ടോ… ” ഷീലു പറഞ്ഞു.
ജിഷ്ണു വിന് ദേഷ്യം സഹിക്കുന്നില്ലായിരുന്നു.
“ഈ അച്ഛൻ്റെയോരോ മണ്ടത്തരങ്ങൾ. അതിന് ബൂസ്റ്റ് ചെയ്യാനൊരു അപ്പൂപ്പനും ”
” പതിയെ പറ…” ഷീലു അവനെ സമാധാനിപ്പിച്ചു.
സീൻ 5
“രാവിലെ വെട്ടം വീണിട്ട് വന്നാ മതി….” ഗേറ്റ് കടന്നു പോകുന്ന ജിഷ്ണുവിനോട് തമ്പി വിളിച്ചു പറഞ്ഞു.
കെളവൻ്റെ കിരാത നിയമങ്ങൾ … ജിഷ്ണു പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു.
സീൻ 6
“മോളേ ഷീലു കുറച്ച് വെള്ളം ചൂടാക്കി കുളിമുറീലോട്ടൊന്ന് വെച്ചേക്കണേ”
“ഓ ശരിയച്ഛാ.. ” ഷീലു തമ്പിക്ക് മറുപടി നൽകി.
തമ്പി മുറ്റത്ത് ഉലാത്തുകയാണ്.
വെള്ളം ചൂടാക്കാൻ കലത്തിൽ അടുപ്പിൽ വെച്ചിട്ട് ഷീലു മുന്നിലെ വരാന്തയിലെ ഊഞ്ഞാലിൽ വന്നിരുന്നു. വരാന്തയുടെ പടിഞ്ഞാറേ മൂലയിൽ ആണ് ഇരുമ്പു ചങ്ങലയിൽ തീർത്ത ഊഞ്ഞാലുള്ളത്.
ഷീലു ഏതോ മൂളിപ്പാട്ട് മൂളി ഊഞ്ഞാലിൽ ഇരിക്കുകയാണ്.
മാധവൻ തമ്പി ഷീലുവിന് അഭിമുഖമായി നടന്നു വന്നു. അതിനിടയിൽ അയാൾ മരുമകളുടെ മൂളിപ്പാട്ട് കേട്ടു.
“ആഹാ ഉറക്കെ പാട് മോളേ അച്ഛൻ കൂടിയൊന്ന് കേൾക്കട്ടെ … ”
“അയ്യോ വേണ്ടച്ഛാ എനിക്ക് പാടാനൊന്നും അറിയൂല്ല” ഷീലു നാണിച്ച് അവിടെ നിന്നെണീറ്റ് കുണ്ടിയും കുലുക്കി അടുക്കളയിലേക്ക് ഒറ്റ നടത്തം.
” അവടെ ഒരു നാണം. മക്കൾ അഞ്ചായിട്ടും പെണ്ണിൻ്റെ നാണം മാറിയിട്ടില്ല” മാധവൻ തമ്പി മുറ്റത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.