തേൻവണ്ട് 1
Thenvandu Part 1 | Author : Anandan
Hi
ഇത് എന്റെ പുതിയ കഥ ആണ്. ഒരു ഇരുപത്തിരണ്ടുകാരൻ ആയ പ്രണയം ഒന്നും ഇല്ലാത്ത അകമേ വായിനോക്കിയും കോഴിയും ആയ ഒരുത്തന്റെ കഥ.സ്വന്തം ജീവിതത്തിൽ നിന്നും കുറച്ചു ഏടുകൾ എടുത്തു എന്ന് വേണമെങ്കിൽ പറയാംപിന്നെ കുറയധികം സ്വന്തം ഭാവനയിൽ നിന്നും ആണ് . സ്ഥലവും സന്ദർഭം പിന്നെ പേരുകൾ എല്ലാം മാറ്റം ഉണ്ട്
പിന്നെ മൂന്ന് ചിന്തകൾ ചെയ്തികൾ തുടരും അതിനു മുൻപേ ഈ കഥ എഴുതി വച്ചതു ആണ്
ആനന്ദൻ
തലയിൽ ഒരു കുറച്ചു വെള്ളം വീണപ്പോൾ ആണ് ജിജോ മോൻ കണ്ണ് തുറന്നത്. ആദ്യം വിചാരിച്ചു വീടിനു ചോർച്ച വല്ലതും ഉണ്ടായോ. ഹേയ് അതിനു ഒരു സാധ്യതയും ഇല്ല തന്റെ വീട് വാർക്ക അല്ലെ പിന്നെ എങ്ങനെ വെള്ളം വീണു എന്ന് വിചാരിച്ചപ്പോൾ കണ്ടു പത്രവും ആയി സ്വ മാതാവ് റാണി നിൽക്കുന്നു. ടാ എഴുന്നേറ്റു ഇന്റർവ്യുനു പോടാ. ഭാഗ്യം ആട്ടിയില്ല. എന്ന് വിചാരിച്ചു ക്ലോക്കിൽ നോക്കിയപ്പോൾ കണ്ടത് ഏഴ് അര. ദൈവമേ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞു ജിജോമോൻ ഒറ്റ ഓട്ടം ആ ഓട്ടം നിന്നത് സ്വന്തം കുളത്തിൽ ഒറ്റ ചാട്ടം വച്ചു കൊടുത്തു.വെള്ളം തെറിപ്പിച്ചു കൊണ്ട് ജിജോമോൻ പൊങ്ങി അവിടെ നിന്നും നീന്തുന്ന ഇടയ്ക്കു കണ്ടു സ്വ പിതാവ് മാത്തു കുട്ടി കുളത്തിൽ ഒരു പോത്തിനെ കുളിപ്പിക്കുന്നു. എന്താ അപ്പാ ഇവിടെ ആണോ ഇതിനെ കുളിപോയിക്കുന്നെ ഞാൻ പോന്നു പോലെ നോക്കി നടത്തുന്ന കുളം അല്ലെ ഇത് എനിക്ക് മത്സ്യ കൃഷി തുടങ്ങുവാൻ. സാരം ഇല്ലടാ കറന്റ് പോയതാ മോട്ടോർ അടിക്കാൻ പറ്റില്ലല്ലോ പിന്നെ ഇവൻ നിന്റെ വർഗം അല്ലെ അപ്പൻ ചിരിയോടെ പറഞ്ഞു. ആദ്യം മനസിലായില്ല എങ്കിലും പിന്നെ ജിജോമോന് കത്തി. ഇനി ഇവിടെ നിന്നാൽ അപ്പൻ തന്നെ ട്രോളി കൊല്ലും എന്ന് മനസിലാക്കിയ ജിജോ പെട്ടന്ന് തന്നെ കുളി നടത്തി പോകാൻ തുടങ്ങി. അപ്പൻ പറഞ്ഞു വേഗം ചെല്ല് അളിയൻ നിന്നെ നോക്കി ഇരിക്കുന്നു