“ഹ ഹ ഹ ”
ഇത് കേട്ട് കരീക പൊട്ടിച്ചിരിക്കാൻ തുടങ്ങി
കിരണൻ :എന്താ അമ്മായി ഇത് എന്റെ അവസ്ഥ കേട്ട ശേഷവും ഇങ്ങനെ ചിരിക്കുന്നതെന്തിനാ
കരീക :ചിരിക്കാതെ പിന്നെ ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയാണ് കുമാരന് വേഗം തന്നെ ഒരു രാജകുമാരിയെ കണ്ടെത്തി വിവാഹം നടത്തിതരുവാൻ ഞാൻ മഹാറാണിയോട് പറയാം
കിരൺ :അമ്മായി.. ഇത് അങ്ങനെയല്ല സ്വപ്നത്തിൽ കേൾക്കുന്ന ആ ശബ്ദം വളരെ ദയനീയമായിരുന്നു പിന്നെ അവൾ എന്നെ ചേട്ടാ എന്നാ വിളിക്കുന്നത്
ഇത് കേട്ട് കരീകയുടെ മുഖത്തുണ്ടായിരുന്ന ചിരി വേഗം മാഞ്ഞു
കാരീക :കുമാരാ വെറുതെ തമാശ പറയരുത്
കിരണൻ :ഞാൻ പറയുന്നത് സത്യമാണ് അമ്മായി രണ്ട് ദിവസമായി എനിക്ക് ഉറങ്ങാൻ കൂടി പറ്റുന്നില്ല
കരീക വേഗം തന്നെ ഒരു ജലം കുമാരന് നൽകി
കരീക :ഇത് കുടിച്ച ശേഷം കുമാരൻ സ്വസ്ഥമായി ഉറങ്ങിക്കൊളു വേറെ പ്രശ്നങ്ങൾ ഒന്നുമില്ല പിന്നെ ഈ കാര്യം മഹാറാണിയോട് പറയണ്ട
കിരണൻ :ഇല്ല അമ്മായി അമ്മ അറിഞ്ഞാൽ ആവശ്യമില്ലാതെ പേടിക്കും
കരീക :ശെരി കുമാരാ ഇനി അറയിലേക്ക് മടങ്ങിക്കോളും അധികനേരം ഇവിടെ നിൽക്കുന്നത് ആരും കാണണ്ട
കിരണൻ :ശെരി അമ്മായി
ഇത്രയും പറഞ്ഞു കിരണൻ അറക്കു പുറത്തേക്ക് കടന്നു എന്നാൽ അപ്പോഴേക്കും കരീകയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു
“പെൺകുട്ടിയുടെ ശബ്ദമോ അതും കുമാരന്റെ പിറന്നാൾ അടുത്തിരിക്കുന്ന ഈ സമയം തന്നെ ഇത് എന്തൊ ദുഃസൂചനയാണ് ഇനി ഒരുപക്ഷെ ഇല്ല അത് ഒരിക്കലും സംഭവിക്കില്ല ”
ഇതേ സമയം സഹീറും സാമുലും
സാമുൽ :നേരം ഒരുപാട് ആയല്ലോ അങ്ങ് ഉറങ്ങുന്നില്ലെ നാളെ നമുക്ക് വീണ്ടും യാത്ര തുടരെണ്ടതല്ലേ
സഹീർ :ഇല്ല സാമുൽ എനിക്ക് ഉറങ്ങുവാൻ സാധിക്കില്ല ഈ പുസ്തകത്തിൽ എന്തെങ്കിലും പ്രതിവിധിയുണ്ടെങ്കിൽ അതെനിക്ക് കണ്ട് പിടിച്ചേ മതിയാകു ഇപ്പോൾ തന്നെ നമ്മൾ ഒരുപാട് വൈകി
സാമുൽ :അങ്ങ് പറഞ്ഞത് വെച്ച് നോക്കിയാൽ രാജകുമാരി അത്രത്തോളം അപകടകാരിയാണല്ലേ പിന്നെന്തിനാണ് അങ്ങ് കുമാരിയെ ഇത്രയും കാലം സംരക്ഷിച്ചത്
സഹീർ :കുമാരിയുടെ ഈ അവസ്ഥയ്ക്ക് ഞാനും ഒരു കാരണക്കാരാനാണു അതുകൊണ്ട് എനിക്കവളെ അങ്ങനെ ഉപേക്ഷിക്കാനാകില്ല കൂടാതെ അവൾ ഒരു നിഷ്കളങ്കയുമാണ് അവൾക്ക് അവളെ പറ്റിയുള്ള ഒരു വിവരങ്ങളും അറിയില്ല അവൾ ഇപ്പോഴും ഞാനാണു അവളുടെ അച്ഛൻ എന്നാണ് കരുതു…