സായ :പക്ഷേ അബു എങ്ങാനും വന്നലോ
അലി :ഇനിയിപ്പോൾ ആരും വരാൻ പോകുന്നില്ല ഞാൻ ഇവിടെ മര്യാദക്ക് കിടന്നോളാം
സായ :പക്ഷേ.. ശെരി ഇവിടെ വരാന്തയിൽ കിടന്നോ അകത്തോട്ട് വരരുത്
അലി :എവിടെ ഇവിടെയോ ഇതിനെക്കാൾ ഞാൻ തിരിച്ചു പോകുന്നതാ നല്ലത്
സായ :എങ്കിൽ പൊക്കോ
അലി :എന്റെ സായ ഇവിടെ കിടന്നാൽ ചിലപ്പോൾ എന്നെ വല്ല മൃഗങ്ങളും ആക്രമിക്കും ഇവിടെ അടുത്തല്ലേ കാട്
സായ :ഇങ്ങോട്ടേക്കു ഒരു മൃഗങ്ങളും വരില്ല പിന്നെ ഞാൻ നിന്റെ സായ അല്ല മനസ്സിലായോ
അലി :ഓഹ് ശെരി നീ ആരുടെയെങ്കിലും സായ ആയിക്കോ ഇന്ന് എന്നെ ഒന്ന് അകത്തു കിടത്ത്
സായ :അത് പിന്നെ അകത്തു അധികം സ്ഥലമൊന്നുമില്ല പിന്നെ നീ എന്നെ എന്തെങ്കിലും ചെയ്താലോ എന്നെനിക്ക് പേടിയും ഉണ്ട്
അലി :അയ്യോ ഞാൻ നിന്നെ എന്ത് ചെയ്യാനാ
സായ :അത് തന്നെ എനിക്കെല്ലാം അറിയാം
അലി :ഓഹ് അപ്പോൾ അതൊക്കെ അറിയാം അല്ലേ ഇതും പുസ്തകത്തിൽ നിന്ന് അറിഞ്ഞതായിരിക്കുമല്ലേ എന്നൽ കേട്ടോ ഞാൻ നിന്നെ ഒന്നും ച്ചെയ്യില്ല ഉറപ്പ് നിന്നെക്കാൾ ഒരുപാട് സുന്ദരികളെ ഞാൻ കണ്ടിട്ടുണ്ട് എന്നിട്ട് ഞാൻ ഇളകിയിട്ടില്ല പിന്നെയല്ലേ നീ അതുകൊണ്ട് നീ ഒട്ടും പേടിക്കണ്ട
സായ :അപ്പോൾ ഞാൻ സുന്ദരിയല്ലേ
അലി :അത്ര സുന്ദരിയൊന്നുമല്ല ഇനി എന്നെ അകത്തേക്ക് കയറ്റികൂടെ
സായ ഒന്നു കൂടി അലിയെ സൂക്ഷിച്ചുനോക്കി ശേഷം
“ശെരി വന്നോ ”
അലി :ഓഹ് നന്ദിയുണ്ട് വേഗം പോയി കഴിക്കാൻ എന്തെങ്കിലും എടുക്ക് എന്നിട്ട് നമുക്ക് കിടക്കാം
സായ :ഇങ്ങനെ അധികാരത്തിൽ ഓരോന്ന് പറയാൻ ഇത് നിന്റെ വീടാണെന്നാണോ വിചാരം
അലി :ശെരി എനിക്ക് അല്പം ഭക്ഷണം തന്നാലും നേതാവേ ഇത്രയും എളിമ മതിയോ
ഇത് കേട്ട സായ അലിയെ നോക്കി പതിയെ ചിരിച്ചശേഷം വീട്ടിനുള്ളിലേക്ക് കയറി
അലി :ഹോ ഒന്ന് ചിരിച്ചു കണ്ടല്ലോ സന്തോഷം
ഇത്രയും പറഞ്ഞു അലിയും വീടിനുള്ളിലേക്ക് കയറി
കുറച്ചു സമയത്തിനു ശേഷം
സായ :ഇതാ ഇവിടെ പായ വിരിച്ചു കിടന്നോ ഇത്രയും പറഞ്ഞു കുറച്ചു മാറി സായയും പായ വിരിച്ചു കിടന്നു