ദ വിച്ച് പാർട്ട്‌ 3 [Fang leng]

Posted by

കരീക :ഞാനൊരു കിരാത് അല്ലായിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു എന്നാൽ സത്യത്തെ എനിക്കൊരിക്കലും മാറ്റാൻ കഴിയില്ല

സഹീർ :ഇല്ല ഇതൊരിക്കാലും സത്യമാവില്ല നിനക്ക് ഒരു കിരാതിന്റെ ശരീരപ്രകൃതമല്ല നീ നുണ പറയുന്നതാണ് നീ ഒരിക്കലും ഒരു കിരാത് ആകില്ല

കരീക :ശെരിയാണ് എന്റെ ശരീരം തികച്ചും ഒരു മനുഷ്യനെ പോലെയാണ് കാരണം എന്റെ അച്ഛൻ ഒരു മനുഷ്യനാണ് ഇപ്പോൾ ഞാൻ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നാകും ചേട്ടൻ ചിന്തിക്കുന്നത് കാരണം എനിക്ക് ഈ രാജ്യത്തോട് മുഴുവൻ എന്റെ പ്രതികാരം വീട്ടണമായിരുന്നു എന്റെ കണ്ണ്മുന്നിൽ വച്ചാണു എന്റെ കുടുംബം മുഴുവൻ കൊലചെയ്യപ്പെട്ടത് പിശാചുക്കൾ എന്ന് മുദ്രകുത്തി എന്റെ വിഭാഗക്കാരെ മുഴുവൻ കൊന്നോടുക്കിയവരേയും അത് കണ്ട് രസിച്ച ഇവിടെയുള്ള ജനങ്ങളേയും ഞാൻ വെറുതെ വിടില്ല അതിനുവേണ്ടിഞാൻ ചേട്ടനെ ഉപയോഗിക്കുകയായിരുന്നു എനിക്ക് കൂടുതൽ ശക്തിവേണമായിരുന്നു കൂടാതെ കൊട്ടാരത്തെ കുറിച്ച് കൂടുതൽ അറിയുകയും വേണമായിരുന്നു ഇത് രണ്ടും നേടുവാൻ ഞാൻ കണ്ടെത്തിയ വഴിയായിരുന്നു ചേട്ടനുമായുള്ള സൗഹൃദം പക്ഷെ….

കരീകയുടെ വാക്കുകൾ കേട്ട സഹീറിനു തന്റെ സങ്കടവും ദേഷ്യവും നിയന്ത്രിക്കാനായില്ല അവൻ ഉടൻ തന്നെ തന്റെ വാൾ ഉറയിൽ നിന്ന് വലിചൂരി

കരീക :ചേട്ടൻ എന്തിനാണ് ഇപ്പോൾ വാൾ എടുക്കുന്നത് ചേട്ടൻ പേടിക്കണ്ട ഞാൻ ചേട്ടനെ ഒന്നും ചെയ്യില്ല ഞാൻ കിരത് ആണെങ്കിലും ഒരിക്കലും ഒരു പിശാച് അല്ല

കരീകയുടെ വാക്കുകൾ കേട്ട സഹീർ വീണ്ടും കോപം കൊണ്ട് ജ്വലിച്ചു

സഹീർ :നിർത്തിക്കോ വഞ്ചകി നീ ഇനി ഒരക്ഷരം മിണ്ടരുത് എന്നെ സ്നേഹിച്ചു വഞ്ചിച്ച നിന്നെ ഞാൻ എന്താണ് ചയ്യാൻ പോകുന്നത് കണ്ടോ

കരീക :ഞാൻ പറഞ്ഞത് മുഴുവൻ നുണയായിരിക്കാം പക്ഷേ എന്റെ സ്നേഹം സത്യമാണ് ഞാൻ ചേട്ടനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതുകൊണ്ടാണ് ഇതൊക്കെ ഞാൻ ചേട്ടനോട് തുറന്ന് പറഞ്ഞത് എനിക്ക് ചേട്ടനെ ഒരിക്കലും നഷ്ടപ്പെടുത്താൻ സാധിക്കില്ല

സഹീർ :മതിയാക്കിക്കോ കരീക നീ പറയുന്നതോന്നും എനിക്കിനി കേൾക്കണ്ട നീയും ഞാനുമായി ഇനി ഒരു ബന്ധവുമില്ല നിന്റെ ലക്ഷ്യമൊന്നും നടക്കാനും പോകുന്നില്ല

കരീക :അപ്പോൾ ചേട്ടൻ എന്നെ കൊല്ലുമെന്നാണോ പറയുന്നത് ചേട്ടനെ കൊണ്ട് അത് ഒരിക്കലും സാധിക്കില്ല എന്നെനിക്ക് നന്നായിഅറിയാം ഇന്ന്‌ രാത്രി ഞാൻ കൊട്ടാരത്തിൽ ഒരു മഹാ പൂജ നടത്തുവാൻ പോകുകയാണ് വർഷങ്ങളായുള്ള എന്റെ പരിശ്രമത്തിന്റെ ഭലം ഇന്നെനിക്ക് ലഭിക്കാൻ പോകുകയാണ് മരണപ്പെട്ട നാല്പത് പേരുടെ ആത്മാക്കളേയും ഞാൻ ഇന്ന്‌ ഞങ്ങളുടെ വിശുദ്ധ സർപ്പത്തിനു സമർപ്പിക്കുന്നതാണ് അതോടു കൂടി ഞാൻ മഹാ ശക്തിശാലിയായി തീരും പിന്നെ എന്നെ തടയാൻ ആർക്കും സാധ്യമല്ല അതിനു ശേഷം ഞാൻ ഈ രാജ്യം മുഴുവൻ എന്റെ സ്വന്തമാക്കും ചേട്ടനും എന്നോടൊപ്പം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം നമുക്ക് രണ്ട് പേർക്കും ചേർന്ന് ഈ രാജ്യം ഭരിക്കാം നമ്മൾ ഒന്നായിചേർന്നാൽ ലോകത്തെ ഒരു ശക്തിക്കും നമ്മളെ തോൽപ്പിക്കാനാകില്ല എന്താ ചേട്ടൻ എന്നോടോപ്പം നിൽക്കില്ലേ

Leave a Reply

Your email address will not be published. Required fields are marked *