ദ വിച്ച് പാർട്ട്‌ 3 [Fang leng]

Posted by

ദ വിച്ച് പാർട്ട്‌ 3

The Witch Part 3 | Author : Fang leng | Previous Part

 

ഇത് കുറച്ചധികം പാർട്ടുകൾ ഉള്ള ഒരു സ്റ്റോറി ആണ് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ എനിക്കിത് മുൻപോട്ട് കൊണ്ട് പോകുവാൻ സാധിക്കു അതുകൊണ്ട് തന്നെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

ആ… രാത്രി കിഴക്കൻ പർവതപ്രദേശത്തുനിന്ന് മറ്റൊരു നില വിളി കൂടി മുഴങ്ങി

രണ്ട് ദിവസങ്ങൾക്ക് ശേഷം ചില സൈനികർക്ക് കിഴക്കൻ പർവത പ്രദേശത്തു നിന്ന് ഒരു ശവശരീരം ലഭിക്കുകയും അവരത് കൊട്ടാരത്തിലേക്ക് കൊണ്ട് പോകുകയും ചെയ്തു വളരെ വേഗം തന്നെ ഈ വാർത്ത രാജ്യമൊട്ടാകെ പരക്കുവാനും ആളുകൾ പരിഭ്രാന്തരാകുവാനും തുടങ്ങി വിവാഹം കഴിഞ്ഞു ഒരു വർഷത്തിനു ശേഷവും തന്റെ മകന് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിൽ ദുഃഖിച്ചിരുന്ന രാജാവിനെ ഇത് കൂടുതൽ അസ്വസ്ഥനാക്കി അതിനാൽ തന്നെ രാജാവ് കിഴക്കൻ പർവത പ്രദേശത്തേക്ക് ഒരു സേനയെ അയക്കുകയും കണ്ടെത്തിയ ശവശരീരം പരിശോധിക്കുവാനായി രാജ്യത്തെ മികച്ച വൈദ്യരെ നിയോഗിക്കുകയും ചെയ്തു എന്നാൽ രണ്ട് ദിവസത്തിനു ശേഷവും പർവത പ്രദേശത്തേക്ക് പോയ സേന തിരികെയെത്തുകയുണ്ടായില്ല ഇത് രാജകൊട്ടാരത്തെ പോലും പരിഭ്രാന്തിയിലാക്കി രാജാവ് ഉടൻ തന്നെ കൊട്ടാരത്തിലെ പ്രധാനികളെയെല്ലാം ഉൾപ്പെടുത്തി ഒരു യോഗം വിളിച്ചു കൂട്ടി

മഹാരാജാവ് :നമ്മുടെ സൈനികരെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ മഹാമന്ത്രി

മന്ത്രി :ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല തിരുമനസ്സേ

രാജാവ് :ശവശരീരം പരിശോധിച്ചതിൽ നിന്ന് വൈദ്യൻമാർക്ക് എന്തെങ്കിലും അറിയുവാൻ കഴിഞ്ഞോ

പ്രധാനവൈദ്യൻ : എന്റെ ഇത്രയും കാലത്തെ അനുഭവത്തിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് ശവശരീരം നന്നേ ചുക്കി ചുളുങ്ങി കറുത്തനിറത്തിൽ ആയിരിക്കുന്നു ഇത് ചിലപ്പോൾ ഏതെങ്കിലും കടുത്ത വിഷപ്രയോഗം ആയിരിക്കാം എന്നാൽ ഒന്നും അങ്ങ് ഉറപ്പിക്കാൻ ആകുന്നില്ല

രാജാവ് :നിങ്ങളുടെ പരിശോധനകൾ എല്ലാം മതിയാക്കു

മന്ത്രി :മഹാരാജൻ അങ്ങ് എന്താണ് പറയുന്നത്

രാജാവ് :ഉടൻ തന്നെ സഹീറിനോട് ശവശരീരം പരിശോധിച്ച് വിവരം നൽകാൻ പറയു

Leave a Reply

Your email address will not be published. Required fields are marked *