കാണിച്ചില്ല ഇത്രയും വർഷം ഞാൻ അവിടെ നരകയാതന അനുഭവിക്കുകയായിരുന്നു ഞാൻ തീര്ച്ചയായും പ്രതികാരം ചെയ്യും ഈ രാജ്യം ഞാൻ എന്റെ സ്വന്തമാക്കും നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല
സഹീർ :ഞാൻ നിന്നെ തടയും
കരീക :നമുക്ക് കാണാം സഹീർ
ഇതും പറഞ്ഞ് കരീക മുൻപോട്ട് നടന്നു വർദ്ധിച്ച ദേഷ്യത്തോടെ തന്റെ അറയിലേക്കെത്തിയ സഹീർ തന്റെ മന്ത്ര വസ്തുക്കൾ എല്ലാം തന്നെ അടിച്ചു തകർക്കാൻ തുടങ്ങി
” ഇല്ല എല്ലാം എന്റെ തെറ്റാണ് ഞാൻ അവളെ ഇങ്ങോട്ടേക്ക് കൊണ്ട് വരാൻ പാടില്ലായിരുന്നു ”
ഇതേ സമയം അറയിൽ തിരിച്ചെത്തിയ കരീകയുടെ ഓർമകൾ വീണ്ടും വർഷങ്ങൾ പുറകോട്ട് പോയി
###############################
“ചേട്ടാ ഞാൻ പുതുതായി ഒരു മന്ദ്രം പഠിച്ചു ചെയ്തു കാണിക്കട്ടെ ”
കരീക സഹീറിനടുത്തേക്കെത്തി ആവേശ പൂർവ്വം പറഞ്ഞു
സഹീർ :ഇപ്പോൾ ഒന്നും ചെയ്യണ്ട നീ ഇന്നലെ ചെയ്ത മന്ത്രത്തിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല കുറച്ച് കൂടി പരിചയമായ ശേഷം നമുക്ക് വിദ്യകൾ ചെയ്യാം
കരീക :ഇന്നലെ ചെറിയൊരു അബദ്ധം പറ്റിയതാ ഇന്ന് ഞാൻ തെറ്റിക്കില്ല ഒരു അവസരം കൂടി ഇനി തെറ്റില്ല തീർച്ച
സഹീർ :ശെരി നീ ചെയ്തോ ഞാൻ നോക്കട്ടെ
ഉടൻ തന്നെ കരീക കണ്ണുകൾ അടച്ചു ചില മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി
സഹീർ :(ഇവൾ ഇന്ന് എന്തൊക്കെയാണാവോ തകർക്കാൻ പോകുന്നത് )
കരീക തന്റെ വലതു കൈ പതിയെ മുൻപോട്ട് നീട്ടി കൈ വെള്ളയിൽ ചെറുതായി ഊതി പെട്ടെന്ന് തന്നെ കരീകയുടെ കയ്യിൽ ഒരു വെള്ള പനിനീർ പുഷ്പം പ്രത്യക്ഷപെട്ടു
സഹീർ :കൊള്ളാം നീ കലക്കി ഇത്ര വേഗം നീ വിദ്യകൾ ചെയ്തു തുടങ്ങു മെന്ന് ഞാൻ കരുതിയിരുന്നില്ല
സഹീറിന്റെ വാക്കുകൾ കേട്ട് കരീക തന്റെ കണ്ണുകൾ പതിയെ തുറന്നു അവൾ അവളുടെ കൈകളിലേക്ക് നോക്കി വിഷമിച്ചു നിന്നു
സഹീർ :എന്ത് പറ്റി നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തതു
കരീക :വീണ്ടും തെറ്റി
സഹീർ :തെറ്റിയോ
കരീക :അതെ ഞാൻ ചുമന്ന പുഷ്പമാണ് ഉദ്ദേശിച്ചത്
സഹീർ :ഹ ഹ ഹ
ഇത് കേട്ട് സഹീർ പൊട്ടിചിരിക്കാൻ തുടങ്ങി