വായിക്കാൻ അറിയാമോ
കരീക :ഇല്ല ഞാൻ അക്ഷരം പഠിച്ചിട്ടില്ല
സഹീർ :ശെരി ഞാൻ നിന്നെ പഠിപ്പിക്കാം മന്ത്ര പുസ്തകങ്ങൾ വായിക്കേണ്ടത് ഒരു പ്രത്തെക രീതിയിലാണ് അതൊക്കെ നീ വഴിയെ പഠിക്കും ആദ്യം ഞാൻ ചെയ്യുന്നതൊക്കെ കണ്ട് പഠിക്കുക പിന്നീട് ചെറിയ ചെറിയ പുസ്തകങ്ങളിലുള്ള വിദ്യകൾ സ്വയം ചെയ്തു പഠിക്കുക നിനക്ക് മനസ്സിലാകുന്നുണ്ടോ
കരീക :ഉണ്ട് ചേട്ടാ ഞാൻ കഴിവതും വേഗത്തിൽ പഠിക്കാം
സഹീർ :എങ്കിൽ നല്ലത് എനിക്ക് നിന്നിൽ നല്ല പ്രതീക്ഷയുണ്ട് അത് നീ കളയരുത്
കരീക :ഒരിക്കലുമില്ല ചേട്ടാ ഞാൻ ചേട്ടന്റെ പ്രതീക്ഷ തെറ്റിക്കില്ല
സഹീർ :എങ്കിൽ വാ ഞാൻ നിനക്ക് കുറച്ച് പേരെ പരിചയപെടുത്തി തരാം
ഇതും പറഞ്ഞു സഹീർ കരീകയുമായി പുറത്തേക്കിറങ്ങി
##############################
“ചേട്ടന് സുഖമാണോ ” കരീകയുടെ ചോദ്യം കേട്ടാണ് സഹീർ ഓർമ്മകളിൽ നിന്ന് പുറത്തേക്കു വന്നത്
സഹീർ :നീ എന്തിനാണ് തിരിച്ചു വന്നത്
കരീക :വർഷങ്ങൾക്ക് ശേഷം തമ്മിൽ കണ്ടിട്ടും ചേട്ടന് ഇതാണോ ചോദിക്കാനുള്ളത് ഇത്ര വർഷത്തിനിടയിൽ ചേട്ടൻ എന്നെ ഒരു തവണ പോലും കാണാൻ വന്നില്ലല്ലോ
സഹീർ :വഞ്ചകികളെ കാണേണ്ട ആവശ്യം എനിക്കില്ല
അത് കേട്ടതോട്കൂടി കരീക സഹീറിനു മുൻപിൽ തലതാഴ്ത്തി നിന്നു
സഹീർ :നീ എത്രയും വേഗം ഇവിടെ നിന്ന് തിരിച്ചു പോകണം
കരീക :എന്നെ മഹാറാണിയാണ് വിളിപ്പിച്ചത് എനിക്കൊരു ജോലി ചെയ്തു തീർക്കാണ്ട്
സഹീർ :നിന്റെ ഉദ്ദേശം എന്താണെന്നു എനിക്ക് നന്നായി അറിയാം അത് ഒരിക്കലും നടക്കാൻ പോകുന്നില്ല നീ ഇവിടെനിന്ന് തിരികെ പോകുക തന്നെ വേണം അല്ലെങ്കിൽ നിന്നെ എനിക്ക് തിരികെ അയക്കേണ്ടി വരും
“നിർത്തിക്കൊ സഹീർ ”
ജ്വലിക്കുന്ന കണ്ണുകളുമായി കരീക സഹീറിനെ നോക്കി അലറി
“നിന്റെ ഭീഷണി കേട്ട് പേടിക്കാൻ ഞാൻ ആ പഴയ പാവം പെൺകുട്ടിയല്ല വർഷങ്ങൾക്ക് മുൻപ് നീ എന്നെ ഉപേക്ഷിച്ചതാണ് ഇനി നീ പറയുന്നതോന്നും കേൾക്കേണ്ട ആവശ്യം എനിക്കില്ല ഞാൻ ഇവിടെ തന്നെയുണ്ടാകും നിന്നെകൊണ്ട് ഒരു ചുക്കും ചെയ്യാനാകില്ല ”
സഹീർ :കൊള്ളാം ഇപ്പോഴാണ് നീ നിന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തത് ഇതാണ് ശെരിക്കുള്ള നീ ഞാൻ നിന്നെ ഉപേക്ഷിച്ചു എന്ന് നീ പറഞ്ഞല്ലോ അതിന്റെ കാരണം മറ്റെല്ലാവരെക്കാളും നിനക്ക് നന്നായി തന്നെ അറിയാമല്ലോ
കരീക :അതെ ഞാൻ തെറ്റ് ചെയ്തു പക്ഷേ നിനക്ക് എന്നോട് ക്ഷമിക്കാമായിരുന്നു ഞാൻ കാലുപിടിച്ചു കെഞ്ചിയതല്ലേ എന്നോട് നീ യടക്കം ആരും ഒരു ദയയും