കരീക :നന്ദിയുണ്ട് പക്ഷെ എന്നെ ഇവിടേക്ക് എന്തിനാ കൊണ്ട് വന്നത്
സഹീർ :ഇനി നീ ഇവിടെയാണ് ജോലി ചെയ്യുന്നത്
കരീക :ഇവിടെയൊ
സഹീർ :അതെ നീ തന്നെയല്ലേ പറഞ്ഞത് നിനക്ക് മന്ത്ര വിദ്യകൾ പഠിക്കാൻ താല്പര്യം ഉണ്ടെന്ന് അതുകൊണ്ട് നിന്നെ എന്റെ കൂടെ നിർത്താൻ ഞാൻ തീരുമാനിച്ചു
കരീക :സത്യമായും എന്നെ മന്ദ്രം പഠിപ്പിക്കുമോ
സഹീർ :ഞാൻ ശ്രമിക്കാം ബാക്കി നിന്റെ കയ്യിലാണ് പിന്നെ ഒരു കാര്യം കൂടി പറയാം ഞാൻ നല്ല ദേഷ്യകാരനാണ് എല്ലാം വേഗത്തിൽ പഠിച്ചില്ലെങ്കിൽ നിന്നെ ഉടനെ ഞാൻ പറഞ്ഞു വിടും
കരീക :ശെരി ചേട്ടാ ഞാൻ പറ്റുന്നത്ര വേഗത്തിൽ പഠിക്കാം എനിക്കിതോന്നും വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ മന്ദ്രം പഠിക്കാൻ പോകുന്നു
കരീക സന്തോഷത്തിൽ തുള്ളിച്ചാടാൻ തുടങ്ങി
സഹീർ :ശെരി എങ്കിൽ നീ ഇതൊക്കെ നോക്കികൊണ്ട് നിൽക്ക് ഞാൻ പോയി നിന്റെ താമസത്തിനും മറ്റുമുള്ള വഴിനോക്കാം
ഇത്രയും പറഞ്ഞു സഹീർ അറയിൽ നിന്ന് പുറത്തേക്കു പോയി
മണിക്കൂറുകൾക്ക് ശേഷം അറയിലേക്ക് തിരിച്ചെത്തിയ സഹീർ കണ്ടത് വൃത്തിയായി കിടക്കുന്ന തന്റെ അറയാണ് പുസ്തകങ്ങൾ എല്ലാംതന്നെ കൃത്യമായി അടുക്കി വച്ചിരിക്കുന്നു അറയിലെ പൊടിമുഴുവൻ തുടച്ചു മാറ്റിയിരിക്കുന്നു അത്ഭുതത്തോടെ സഹീർ വീണ്ടും അറക്കു ചുറ്റും കണ്ണോടിച്ചു പെട്ടെന്നാണ് തന്റെ കസേരയിൽ ഇരുന്നുറങ്ങുന്ന കരീകയെ സഹീർ കണ്ടത് സഹീർ ഉടനെ കരീകയുടെ അടുത്തെത്തി പതിയെ അവളെ തട്ടി വിളിച്ചു വിളിച്ചു “കരീക കരീക “പതിയെ കണ്ണുകൾ തുറന്ന കരീക സഹീറിനെ കണ്ടയുടനെ കസേരയിൽ നിന്ന് ചാടി എഴുന്നേൽറ്റു
കരീക :ക്ഷമിക്കണം ഞാൻ ഒന്ന് മയങ്ങി പോയി
സഹീർ :ഇവിടമൊക്കെ നീ യാണോ വൃത്തിയാക്കിയത്
കരീക :അതെ വെറുതെയിരുന്നപ്പോൾ ചെയ്തതാണ് ഞാൻ തെറ്റായി എന്തെങ്കിലും ചെയ്തോ
സഹീർ :ഹേയ് അതല്ല നീ ഒറ്റക്ക് ഇത് മുഴുവൻ ചെയ്യേണ്ടിയിരുന്നില്ല
കരീക :അതിലൊന്നും എനിക്കൊരു പ്രശ്നവുമില്ല ഇതുപോലുള്ള ജോലികൾ ഞാൻ എപ്പോഴും ചെയ്യുന്നതാ
സഹീർ :ശെരി പിന്നെ ഞാൻ നിന്റെ പേര് കൊട്ടാരം ജോലിക്കാരുടെ കൂടെ ചേർത്തിട്ടുണ്ട് നിനക്ക് ധരിക്കുവാനുള്ള വസ്ത്രങ്ങൾ ഇന്ന് തന്നെ ലഭിക്കും കൂടാതെ നിനക്കുള്ള ഭക്ഷണം ഭക്ഷണശാലയിൽ നിന്ന് വാങ്ങാവുന്നതാണ് കൂടാതെ നിനക്കായി ഇതിനടുത്ത് തന്നെ ചെറിയൊരു അറ ഒരുക്കിയിട്ടുണ്ട് അവിടെ നിനക്ക് ഉറങ്ങാം
കരീക :വളരെ നന്ദിയുണ്ട്
സഹീർ :ഉം നിന്നോട് ഒരു പ്രധാന കാര്യം ചോദിക്കാൻ മറന്നു നിനക്ക്