ദ വിച്ച് പാർട്ട് 2
The Witch Part 2 | Author : Fang leng | Previous Part
സഹീർ തന്റെ കുതിരയുമായി വളരെ വേഗം തന്നെ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേഷിച്ചു
കരീക :ഈ കൊട്ടാരത്തിനുള്ളിൽ കയറാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ദൂരെനിന്ന് കാണുന്നതിനേക്കാൾ ഒരുപാട് വലുതാണല്ലോ ഈ കൊട്ടാരം
സഹീർ പതിയെ ചിരിച്ചുകൊണ്ട് കരീകയെ കുതിരപുറത്ത് നിന്ന് താഴെ ഇറക്കി
കരീക :ഒരുപാട് നന്ദിയുണ്ട് ചേട്ടാ എനിക്ക് ജോലികിട്ടിയില്ലെങ്കിലും സാരമില്ല എനിക്ക് ഈ കൊട്ടാരം അടുത്തൊന്നു കാണാൻ പറ്റിയല്ലോ
സഹീർ :ആദ്യം നീ ഈ നന്ദി പറയൽ നിർത്തി എന്നോടൊപ്പം വരാൻ നോക്ക്
ഇതും പറഞ്ഞ് സഹീർ മുന്നിൽ നടുന്നു കരീക ഒരു കൊച്ചു കുട്ടിയെപോലെ കൊട്ടാരം മുഴുവൻ അത്ഭുതത്തോടെ നോക്കിക്കൊണ്ട് സഹീറിനു പിന്നാലെ നടന്നു
കരീക :ചേട്ടാ ഞാൻ ഇവിടെ എന്ത് ജോലിയാ ചെയ്യേണ്ടത്
സഹീർ :നിനക്ക് എന്തൊക്കെ ജോലി അറിയാം
കരീക :ഞാൻ എന്ത് വേണമെങ്കിലും ചെയ്യും പാചകശാലയിലോ വൈദ്യശാലയിലോ എവിടെ വേണമെങ്കിലും ഞാൻ നിൽക്കാം
സഹീർ : ശെരി എങ്കിൽ എന്റെ കൂടെ വന്നോ
സഹീർ വേഗം തന്നെ മുൻപിൽ ഉണ്ടായിരുന്ന വലിയൊരു അറ തുറന്ന് അതിനുള്ളിലേക്ക് കയറി കരീകയും സഹീറിനൊപ്പം അറിയില്ലേക്ക് പ്രവേഷിച്ചു ഒട്ടനവധി പുസ്തകങ്ങളും പലതരം വസ്തുക്കളും നിറഞ്ഞ ഒരു അറയായിരുന്നു അത് അറയിലേക്ക് കയറിയ കരീക അത്ഭുതത്തിൽ തൊക്കെ നോക്കി നിന്നു
സഹീർ :എന്താ ഞെട്ടിപോയോ
കരീക :അതെ ആരുടേതാ ഇത്രയും വൃത്തിയില്ലാത്ത അറ ആരുടേതായാലും അയ്യാൾ ഒരു മടിയനാണു
സഹീർ :അതെ ഞാൻ അല്പം മടിയനാ
പെട്ടെന്നായിരുന്നു കരീകയ്ക്ക് തന്റെ അബദ്ധം മനസ്സിലയത് അവൾ ഉടൻ തന്നെ നിലത്ത് മുട്ട് കുത്തിയിരുന്നു സഹീറിനോട് മാപ്പ് ചോദിക്കാൻ തുടങ്ങി
“ക്ഷമിക്കണം ചേട്ടാ ഞാൻ അറിയാതെ പറഞ്ഞതാ ഇത് ചേട്ടന്റെ അറയാണെന്ന് എനിക്ക് അറിയില്ലായിരുന്നു ഞാൻ ഒരു മണ്ടിയാണ് എന്നോട് ഒന്നും തോന്നരുത് ”
സഹീർ വേഗം കരീകയെ നിലത്ത് നിന്ന് എഴുനേൽപ്പിച്ചു
സഹീർ :നീ എന്തിനാണ് എന്നോട് ക്ഷമ ചോദിക്കുന്നത് നിനക്ക് തോന്നിയ കാര്യം നീ എന്നോട് പറഞ്ഞു അതിൽ ഒരു തെറ്റുമില്ല ഇവിടെ മുഴുവൻ അലങ്ങോലമായി കിടക്കുകയാണെന്ന് എനിക്ക് തന്നെ അറിയാം ഉള്ളത് ഉള്ളത് പോലെ പറയുന്നവരെയാണ് എനിക്കിഷ്ടം